മനുഷ്യ ജാലിക : യുഎഇ യില്‍ ജനുവരി 26, 27 ന്‌ 10 കേന്ദ്രങ്ങളില്‍

ദുബൈ : ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ യുഎഇ എസ്‌കെഎസ്‌എസ്‌എഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26,27 എന്നീ തീയതികളിലായി വിവിധ സ്റ്റേറ്റു കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടും. രാഷ്‌ട്ര സുരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ കേരളത്തിലും കേരളത്തിനു പുറത്തും വിദേശത്തുമായി മുപ്പത്താറിലധികം കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി യുഎഇ യിലെ വിവിധ സ്റ്റേറ്റുകളിലായി സംഘടിപ്പിക്കപ്പടുന്ന മനുഷ്യ ജാലികകളില്‍ വിവിധ മത സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയ തലത്തിലെ നേതാക്കള്‍ സംബന്ധിക്കും.


അബുദാബി : ജനുവരി 27 ന്‌ വെള്ളി വൈകുന്നേരം 07.30 ന്‌ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്ററില്‍ മനുഷ്യ ജാലിക സെന്റര്‍ പ്രസിഡണ്ട്‌ പി ബാവ ഹാജി ഉദ്‌ഘാടനം ചെയ്യും. ഇല്യാസ്‌ വെട്ടം പ്രമേയ പ്രഭാഷണം നടത്തും. കെ.ബി മുരളി (കേരളാ സോഷ്യല്‍ സെന്റര്‍), കെ എച്ച്‌ താഹിര്‍ (അബുദാബി മലയാളി സമാജം) സംബന്ധിക്കും.

ദുബൈ : ജനുവരി 27 ന്‌ വൈകുന്നേരം 07.30 ന്‌ ദുബൈ ദേര അല്‍ദീക്‌ ഓഡിറ്റോറിയത്തില്‍ മനുഷ്യ ജാലിക ബഹു. സേവ്യര്‍ ഫ്രാന്‌സിസ്‌ കാക്ക (കോണ്‍സുല്‍ ഇന്ത്യ കമ്യൂണിറ്റി അഫേഴ്‌സ്‌) ഉദ്‌ഘാടനം ചെയ്യും. ശൗക്കത്തലി മണ്ണാര്‍ക്കാട്‌ പ്രമേയ പ്രഭാഷണം നടത്തും.

ഷാര്‍ജ : ജനുവരി 27ന്‌ വൈകുന്നേരം 5.00 ന്‌ ഷാര്‍ജ ഇസ്‌ലാമിക്‌ ദഅവാ സെന്ററില്‍ മനുഷ്യജാലിക ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി സഅദ്‌ പുറക്കാട്‌ ഉദ്‌ഘാടനം ചെയ്യും. അബ്‌ദുല്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷഷണം നടത്തും.

അല്‍ ഐന്‍ : ജനുവരി 26 ന്‌ രാത്രി 7.00 ന്‌ അല്‍ ഐന്‍ സുന്നീ യൂത്ത്‌ സെന്ററില്‍ വിപി പൂക്കോയ തങ്ങള്‍ ജാലിക ഉദ്‌ഘാടനം ചെയ്യും. ബശീര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും.

റാസല്‍ ഖൈമ : ജനുവരി 26 ന്‌ വൈകുന്നേരം 5.00 ന്‌ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയില്‍ മനുഷ്യ ജാലിക ഹംസ ഹാജി മൂന്നിയൂര്‍ ഉദ്‌ഘാടനം ചെയ്യും. അബ്‌ദുല്‍ കരീം ഫൈസി മുക്കൂട്‌ പ്രമേയ പ്രഭാഷണം നടത്തും. 

അജ്‌മാന്‍ : ജനുവരി 27 ന്‌ രാത്രി 8.00 ന്‌്‌ അജ്‌മാന്‍ സുന്നീ സെന്ററില്‍ മനുഷ്യ ജാലിക സയ്യിദ്‌ ജംശീര്‍ തങ്ങള്‍ പൊന്നാനി ഉദ്‌ഘാടനം ചെയ്യും. ത്വാഹാ സുബൈര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും. 

ഫുജൈറ : ജനുവരി 26ന്‌ രാത്രി 9.00 ന്‌ ഫുജൈറ സുന്നീ സെന്ററില്‍ മുഹമ്മദ്‌ ശരീഫ്‌ ഹുദവി ഉദ്‌ഘാടനം ചെയ്യും. ശാകിര്‍ ഹുസൈന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും. 

ദൈത്‌: ജനുവരി 26 ന്‌ രാത്രി 10.30 ന്‌ ദൈത്‌ സുന്നീ കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ അശ്‌റഫലി തങ്ങള്‍ മനുഷ്യജാലിക ഉദ്‌ഘാടനം ചെയ്യും. ശൗകത്തലി മൗലവി പ്രമേയ പ്രഭാഷണം നടത്തും. 

ദിബ്ബ : ജനുവരി 26ന്‌ രാത്രി 10.00 ന്‌ ദിബ്ബ ഇസ്‌ലാമിക്‌ സെന്ററില്‍ മനുഷ്യ ജാലിക ഇസ്‌ലാമിക്‌ സെന്റര്‍ സെക്രട്ടറി മൊയ്‌തീന്‍ കുട്ടി ഹാജി ഉദ്‌ഘാടനം ചെയ്യും. കെഎം കുട്ടി ഫൈസി അച്ചൂര്‍ പ്രമേയ പ്രഭാഷണം നടത്തും

മദാം : ജനുവരി 26 ന്‌ രാത്രി 12.30 ന്‌ മദാം അല്‍ ഹാദി മസ്‌ജിദില്‍ മനുഷ്യ ജാലിക സിദ്ദീഖ്‌ കരുവന്തുരുത്തി ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ്‌ ബശീര്‍ ബാഖവി പ്രമേയ പ്രഭാഷണം നടത്തും. 

ഇതു സംബന്ധമായി ദുബൈ ദേര സുന്നീ സെന്ററില്‍ നാഷണല്‍ കമ്മറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ ശുഹൈബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രഷറര്‍ ഹകീം ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ഹൈദര്‍ അലി ഹുദവി സ്വാഗതവും വര്‍ക്കിംഗ്‌ സെക്രട്ടറി അബ്‌ദുല്‍ കരീം കാലടി നന്ദിയും പറഞ്ഞു

ഹൈദര്‍ അലി ഹുദവി
ജനറല്‍ സെക്രട്ടറി