2012 ഫെബ്രുവരി 23 മുതല്‍ 26 വരെ
തിയ്യതികളില്‍ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമസ്‌ത
സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന പഠന ക്യാമ്പില്‍ പങ്കെടുക്കുന്നതിന്ന്
കേരളത്തിലെ പള്ളി ദര്‍സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍
ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചേളാരി സമസ്‌താലയത്തിലോ, മലപ്പുറം
സുന്നീമഹല്ലില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത സംഘം ഓഫീസുമായോ ബന്ധപ്പെട്ടു ക്യാമ്പ്
പ്രതിനിധികള്‍ക്കുള്ള ടോക്കണ്‍ വാങ്ങേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ കോട്ടുമല
ടി.എം. ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.