സമസ്ത സമ്മേളന സന്ദേശ ജാഥ നടത്തി

ഓമശ്ശേരി : സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെയും SKSSF മനുഷ്യജാലികയുടെയും പ്രചാരണാര്‍ത്ഥം അന്പലക്കണ്ടി ക്ലസ്റ്റര്‍ SKSSF കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ ബൈക്ക് റാലി ജാറംകണ്ടി മഖാം സിയാറത്തോടെ ആരംഭിച്ചു. ജില്ലാ SKSSF പ്രസിഡന്‍റ് കഞ്ഞാലന്‍ കുട്ടി ഫൈസി ജാഥ കാപ്റ്റന്‍ അബ്ദുല്ല കുട്ടി അസ്ഹരി വെണ്ണക്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നടമ്മല്‍പൊയില്‍, അയഞ്ചേറ്റ്മുക്ക്, ഏച്ചിക്കുന്ന്, വെണ്ണക്കോട്, ആലിന്‍തറ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സഫീര്‍ പി. ജാറംകണ്ടി, സിദ്ധീഖ് വാഫി ആലിന്‍തറ, ഇബ്റാഹീം ഫൈസി, സാദിഖ് നടമ്മല്‍ സംസാരിച്ചു. അന്പലക്കണ്ടില്‍ ചേര്‍ന്ന സമാപന സമ്മേളനം ഹുസൈന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ മേഖലാ SKSSF പ്രസിഡന്‍റ് നൂറുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുസ്തഫ അന്പലക്കണ്ടി, സിദ്ധീഖ് നടമ്മല്‍പൊയില്‍, സഫീര്‍ പി. ജാറംകണ്ടി, അബ്ദുല്ലക്കുട്ടി വാഫി സംസാരിച്ചു.