മനുഷ്യജാലിക ധര്‍മ്മബോധന യാത്ര സമാപിച്ചു

തിരൂര്‍ : SKSSF മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മനുഷ്യജാലിക പ്രചാരണ ധര്‍മബോധന യാത്ര തൃശൂര്‍ ചെന്പ്രയില്‍ സമാപിച്ചു. ചേളാരിയില്‍ നിന്നും തുടങ്ങിയ യാത്രയില്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, ബി.എസ്.കെ. തങ്ങള്‍, നൌഷാദ് ചെട്ടിപ്പടി, സാജിദ് മൗലവി, ആശിഖ് കുഴിപ്പുറം, മൌസല്‍ മൂപ്പന്‍, ഹസീം ചെന്പ്ര, സി.പി. ബാസിത്ത് ചെന്പ്ര അംഗങ്ങളായിരുന്നു.
ചെമ്മാട് നല്‍കിയ സ്വീകരണത്തില്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. മുഹമ്മദ് ശാഫി ഹാജി, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്, മുഹമ്മദലി പുളിക്കല്‍, അശ്റഫ് ഫൈസി, ഖയ്യൂം ഫൈസി, ശഹ്സാദ് വെങ്ങാടി, സി.പി. ബാസിത്, സുലൈമാന്‍ ഫൈസി പ്രസംഗിച്ചു.
തെയ്യാല നല്‍കിയ സ്വീകരണത്തില്‍ റശീദലി ശിഹാബ് തങ്ങള്‍, ഫക്റുദ്ദീന്‍ തങ്ങള്‍, അബ്ദുറഹ്‍മാന്‍ രണ്ടത്താണി, ശമീര്‍ പയ്യനങ്ങാടി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, കുഞ്ഞാപ്പു ഫൈസി, നൂഹ് ഒഴൂര്‍, ഹനീഫ മാസ്റ്റര്‍ പ്രസംഗിച്ചു.