ഇസ്‌ലാമിന്‌ മാനവീക മുഖം പുതുക്കി നല്‍കേണ്ടതില്ല : മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍

കല്‍പ്പറ്റ : പരിശുദ്ധ ഇസ്‌ലാമിന്റെ മഹത്വം സര്‍വാംഗീകൃതമാണെന്നും ഇസ്‌ലാമിന്റെ സ്വീകാര്യതക്ക്‌ മാനവീകത ഉണര്‍ത്തി പറയേണ്ട ആവശ്യമില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രസ്‌താവിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ വായനാട്‌ ജില്ലയിലെ മേപ്പാടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന്റെ മാത്രമല്ല സകല പ്രതിഭാസങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ്‌ ഇസ്‌ലാം ലോകത്ത്‌ വന്നത്‌.  ഇക്കാര്യത്തില്‍ ഇസ്‌ലാം വന്‍ വിജയം വരിച്ചതിന്റെ സാക്ഷ്യമാണ്‌ എല്ലാ ഭൂപ്രദേശങ്ങളിലും ഇസ്‌ലാമിന്റെ സജീവ സാന്നിധ്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സത്യസാക്ഷികളാവുന്നതോടെ ഈ മാനവീക ധര്‍മം നിര്‍വഹിക്കപ്പെടുകയാണ്‌. സത്യവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നവര്‍ക്കും സത്യസാക്ഷ്യത്തിന്റെ അന്തഃസത്ത ഉള്‍കൊള്ളാത്തവര്‍ക്കും മാനവീകത ഉണര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2012 ജനുവരി 23 തിങ്കള്‍ കന്യാകുമാരി കുളച്ചലില്‍ നിന്നും ആരംഭിച്ച സന്ദേശ യാത്ര 11 ജില്ലകളിലെ 38 സ്വീകരണ സമ്മേളനങ്ങളില്‍ സംബന്ധിച്ച്‌ 30ന്‌ തിങ്കളാഴ്‌ച രാവിലെ വയനാട്‌ ജില്ലയിലേക്ക്‌ കടന്നു. വൈത്തിരിയില്‍ വെച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ്‌ കെ.ടി ഹംസ മുസ്‌ലിയാര്‍ , മുശാവറ അംഗം വി.മൂസക്കോയ മുസ്‌ലിയാര്‍ , മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ്‌ ജമാല്‍ സാഹിബ്‌, സി.മമ്മുട്ടി എം.എല്‍.എ, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.കെ അഹമ്മദ്‌ ഹാജി, ഹാരിസ്‌ ബാഖവി കമ്പളക്കാട്‌, എസ്‌.മുഹമ്മദ്‌ ദാരിമി, കെ.നാസര്‍ മുസ്‌ലിയാര്‍, പനന്തറ ബാപ്പു ഹാജി, പി.സി ഇബ്രാഹീം ഹാജി, ശംസുദ്ദീന്‍ റഹ്‌മാനി, സുലൈമാന്‍ മുസ്‌ലിയാര്‍, അബു വൈത്തിരി, അബ്ദുല്ലക്കുട്ടി ദാരിമി, ഹനീഫല്‍ ഫൈസി, ഖാലിദ്‌ ഫൈസി, ഉമര്‍ ഫൈസി, മജീദ്‌ ദാരിമി, ഇസ്‌മായില്‍ ദാരിമി, അഡ്വ. മൊയ്‌തു, ടി.സി അലി മുസ്‌ലിയാര്‍, മൊയ്‌തീന്‍ മേപ്പാടി, സുലൈമാന്‍ അരപ്പറ്റ തുടങ്ങിയ നേതാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കൊളകപ്പാറ ജംഗ്‌ഷനില്‍ നിന്ന്‌ നൂറു കണക്കിന്‌ വാഹനങ്ങളുടെയും ദഫിന്റെയും അകമ്പടിയോടെ സുല്‍ത്താന്‍ ബത്തേരി ചുങ്കം ശംസുല്‍ ഉലമാ നഗറിലേക്ക്‌ യാത്രയെ സ്വീകരിച്ചു. കക്കാടന്‍ മൂസ ഹാജി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയ്യൂബ്‌, ടി.മുഹമ്മദ്‌, പി.കെ.അബ്ദുല്‍ അസീസ്‌, അബ്ദുല്‍ ഖാദര്‍ ഹാജി, മുസ്‌തഫ ദാരിമി, അബൂബക്കര്‍ ഫൈസി മണിച്ചിറ, ആനമങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍ , ഉമര്‍ ബാഖവി, കെ.എം ആലി, എം. ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പച്ചിലക്കാട്‌ ജംഗ്‌ഷനില്‍ ദഫ്‌, സ്‌കൗട്ട്‌ അകമ്പടിയോടെ പനമരം സ്വീകരണ കേന്ദ്രത്തിലേക്ക്‌ എം.കെ അബൂബക്കര്‍ ഹാജിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. മാനന്തവാടി, വെള്ളമുഎ
ന്നീ വയനാട്‌ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട്‌ ജില്ലയിലെ കുറ്റിയാടിയില്‍ സന്ദേശ യാത്ര സമാപിച്ചു. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, പി.പി മുഹമ്മദ്‌ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ , അബ്ദുറഹിമാന്‍ കല്ലായി, എസ്‌.കെ ഹംസ ഹാജി, പാലത്തായി മൊയ്‌തു ഹാജി, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്‌, ഫരീദ്‌ റഹ്‌മാനി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പിണങ്ങോട്‌ അബൂബക്കര്‍, ഖാദര്‍ ഫൈസി കുന്നുംപുറം, അഹ്‌മദ്‌ തേര്‍ളായി, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, മുസ്‌തഫ അഷ്‌റഫി കക്കുപടി, മുജീബ്‌ ഫൈസി പൂലോട്‌ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.