കുന്ദമംഗലം: വിവാദ മുടി കത്തിച്ചു തെളിയിക്കേണ്ടി വന്നാല്‍ അപ്രകാരം ചെയ്യുന്നത് നബി നിന്ദയാകില്ലെന്ന് സമസ്ത വിദ്യാഭാസ ബോര്‍ഡ് സെക്രടരിയും കേന്ദ്ര മുശാവ
റാങ്ങവുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പ്രസ്താവിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സന്ദേശയാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് മുസ്തഫ മുണ്ടുപാറ, മലയമ്മ അബൂബക്കര്‍ ഫൈസി എന്നിവരും പങ്കെടുത്തു. (ചാനല്‍ റിപ്പോര്‍ട്ട് ഇവിടെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )