കൊണ്ടോട്ടി
: ജനുവരി
26 ന്
കൊണ്ടോട്ടിയില്‍ വെച്ച്
നടക്കുന്ന മനുഷ്യജാലിക പ്രചാരണ
സമ്മേളനം വലിയപറന്പ് ആലക്കപ്പറന്പ്
SKSSF കമ്മിറ്റിയുടെ
കീഴില്‍ ശംസുല്‍ ഉലമ നഗറില്‍
സമാപിച്ചു. കോഴിക്കോട്
വലിയ ഖാസി സയ്യിദ് നാസര്‍
അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്തു. SKSSF
ഇബാദ് സംസ്ഥാന
കണ്‍വീനര്‍ ആസിഫ് ദാരിമി
വലിയപറന്പ് ജാലിക പ്രഭാഷണം
നടത്തി. ഹസ്സന്
സഖാഫി പൂക്കോട്ടൂര്‍ സമസ്ത
പ്രചാരണ പ്രഭാഷണവും നടത്തി.
മുഹമ്മദ്
മുസ്തഫ മാഹിരി അദ്ധ്യക്ഷനായിരുന്നു.
അശ്റഫ് ഫൈസി,
കരീം മുസ്ലിയാര്,
ജലീല്‍
മുസ്ലിയാര്, സ്ഥലം
ഖാസി മൊയ്തീന് കുട്ടി ഫൈസി
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
മുഹമ്മദ്കുട്ടി
കെ. സ്വാഗതവും
അശ്റഫ് പി.എ.
നന്ദിയും
പറഞ്ഞു.