Showing posts with label Jubail. Show all posts
Showing posts with label Jubail. Show all posts

SYS കാരുണ്യ ഭവനം പദ്ധതി; ഫണ്ട്‌ കൈമാറി

കാരുണ്യ ഭവനം പദ്ധതിയുടെ ഫണ്ട്‌ മുഹമ്മദ്‌ റഫീകിന്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നു
ജുബൈല്‍ : സമസ്ത സമ്മേളനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജുബൈല്‍ SKSSF, SYS നിര്‍മിക്കുന്ന കാരുണ്യ ഭവനം പദ്ധതിയുടെ ഫണ്ട്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. നീലഗിരി ജില്ലയിലെ എല്ലമല (ellamala) SKSSF യൂണിറ്റിലെ മുഹമ്മദ്‌ റഫീഖിന്‍റെ കുടുംബത്തിനാണ് കാരുണ്യ ഭവനം പദ്ധതിയിലൂടെ സ്വന്തം വീട് യാഥാര്‍ത്ഥ്യമാവുന്നത്. ചടങ്ങില്‍ നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ, നജീബ് ഫൈസി എല്ലമല, ടി വി കുഞ്ഞു മുഹമ്മദ്‌ ചുങ്കത്തറ, മുഹമ്മദ്‌ നസ്രീന്‍ ചുങ്കത്തറ സംബന്ധിച്ചു.

ആത്മീയ ചൂഷകരെ പൊതു സമൂഹം തിരിച്ചറിഞ്ഞു ഒറ്റപെടുത്തണം : അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍

ജുബൈല്‍ SYS പൊതു യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്നു 
ജുബൈല്‍ : ആത്മീയ കച്ചവടം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന സമുദായ കാപാലികരെ സമൂഹം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് SYS സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി അംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു . SYS ജൂബൈല്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമൂഹത്തില്‍ പല രൂപത്തിലും ആത്മീയ വാണിഭം നടത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ കുതന്ത്രങ്ങളില്‍ പെടാതെ അവരെ എല്ലാ നിലക്കും സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കൂട്ടായ ശ്രമാമുണ്ടാകണം. ആത്മീയ ചൂഷണ തിന്നെതിരെ ജിഹാദ്‌ എന്നാ വിഷയത്തില്‍ SKSSF സംസ്ഥാനഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചന യാത്രയുടെ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജുബൈല്‍ SYS ഓഫീസില്‍ നടന്ന പ്രഭാഷണ സംഗമത്തില്‍ അല്‍ ഫൌസ് മദ്റസ പ്രസിഡന്‍റ്‌ ഫാസ് മുഹമ്മദ്‌ അലി അദ്ധ്യക്ഷത വഹിച്ചു. റാഫി ഹുദവി ഉദ്ഘാടനം ചെയ്തു. KMCC പ്രസിഡന്‍റ്‌ റഹീം സാഹിബ്, ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ അസ്ലം, അബ്ദുറഹിമാന്‍ സാഹിബ്, കബീര്‍ ഫൈസി, ഷാജഹാന്‍ ദാരിമി, സുലൈമാന്‍ ഖാസിമി സംബന്ധിച്ചു. SYS ജുബൈല്‍ ഘടകം കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാഖവി സ്വാഗതവും ശിഹാബുദ്ധീന്‍ ബാഖവി നന്ദിയും പറഞ്ഞു.

അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ 30 ന്‌ ജുബൈലില്‍

സൗദി അറേബ്യ : SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഈ മാസം 30 ന്‌ ജുബൈലില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ SKSSF ജുബൈല്‍ ഘടകം കമ്മിറ്റി തീരുമാനിച്ചു.

ശംസുല്‍ ഉലമയുടെ ദീര്‍ഘ ദൃഷ്ടി ഇന്ത്യന്‍ മുസ്‍ലിംകള്‍ക്ക് രക്ഷയായി : അനുസ്മരണ യോഗം

ജുബൈല്‍ : ദീര്‍ഘ കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമയുടെ ദീര്‍ഘ ദ്രിഷ്ടിയാണ് ശരീഅത്ത് വിവാദ കാലത്ത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് രക്ഷയായതെന്ന് ജുബൈല്‍ SYS സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ശരീഅത്ത്‌ വിവാദ കാലത്ത് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ്‌ അദ്ധ്യക്ഷന്‍ മൗലാനാ അലിഹസന്‍ നദ്‍വി ശംസുല്‍ ഉലമയെ ബന്ധപ്പെട്ടു കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ പൊതു സമ്മേളനത്തില്‍ ശൈഖുന നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ഉജ്ജ്വല പ്രസംഗത്തിന്‍റെ ഫലമായാണ്‌ പാര്‍ലമെന്‍റിലും പുറത്തും വിഷയം ഉയര്‍ത്തിപിടിച്ചു പോരാടാന്‍ സമുദായ എം.പി. മാരെ പ്രേരിപ്പിച്ചതും ഗവര്‍മെന്‍റ് പിന്നോക്കം പോയതും. അദേഹത്തിന്‍റെയും സമസ്ത പ്രസിഡന്‍റായിരുന്ന കണ്ണിയത്ത് ഉസ്താദിന്‍റെയും നഷ്ടം കേരള സമൂഹത്തിന് നികത്താന്‍ പറ്റാത്ത വിടവാണെന്നും യോഗം അനുസ്മരിച്ചു. ശംസുല്‍ ഉലമ, ശൈഖുന കണ്ണിയത് ഉസ്താദ് അനുസ്മരണ യോഗത്തില്‍ ഷാജഹാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. റാഫി ഹുദവി, ശിഹാബുദ്ധീന്‍ ബാഖവി, സുബൈര്‍ മൗലവി സംസാരിച്ചു.

യാത്രയയപ്പ് നല്‍കി

ജുബൈല്‍ : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സൗദി അറേബ്യ വിട്ടുപോകുന്ന ജുബൈല്‍ SYS വര്‍ക്കിംഗ് സെക്രട്ടറി അസീസ് കാരന്തൂരിന് യാത്രയയപ്പ് നല്‍കി. SYS, SKSSF ജുബൈല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ SYS ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബശീര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ മൗലവി, നൌഷാദ് കരുനാഗപ്പള്ളി, സൈതലവി വേങ്ങര, അബ്ദുസ്സലാം കുടരഞ്ഞി പ്രസംഗിച്ചു.

ജുബൈല്‍ SKSSF മനുഷ്യ ജാലിക ശ്രദ്ധേയമായി

ജുബൈല്‍ : രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി വര്‍ഷങ്ങളായി ജനുവരി 26ന്‌ SKSSF നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യ അല്‍ജുബൈല്‍ SKSSF യൂണിറ്റ് മനുഷ്യ ജാലിക സംഘടിപ്പിച്ചു. ജുബൈല്‍ SYS ഓഫീസില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ബഷീര്‍ ബാഖവി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കിഴക്കന്‍ പ്രവിശ്യ SYS പ്രസിഡണ്ട്‌ ഷാജഹാന്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. റാഫി ഹുദവി ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുദ്ദീന്‍ മുസ്‍ലിയാര്‍ ചുങ്കത്തറ, അല്‍ഫൌസ് മദ്റസ പ്രസിഡണ്ട്‌ ഫാസ് മുഹമ്മദ്‌അലി, SKSSF ജുബൈല്‍ പ്രസിഡണ്ട്‌ ശിഹാബുദ്ധീന്‍ ബാഖവി, അസീസ്‌ കാരന്തൂര്‍ പ്രസംഗിച്ചു.

സമസ്ത 85-ാം വാര്‍ഷികം : സമ്മേളന പ്രചാരണം ശ്രദ്ധേയമായി

പ്രചാരണ യോഗത്തില്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം
 മുഖ്യപ്രഭാഷണം നടത്തുന്നു
ജുബൈല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന്‍റെ പ്രചാരണ യോഗം ശ്രദ്ധേയമായി. സൗദി കിഴക്കന്‍ പ്രവിശ്യ ജുബൈല്‍ SYS, SKSSF കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രചാരണ യോഗം പ്രവാസികള്‍ക്ക് നവ്യാനുഭവമായി. ജുബൈല്‍ SYS ഓഫീസില്‍ നടന്ന പ്രചാരണ യോഗത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. നാട്ടില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്പോള്‍ മറുനാട്ടിലുള്ള പ്രവാസികള്‍ക്കും ഭാഗവാക്കാകാന്‍ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് പ്രവര്‍ത്തകര്‍. പ്രചരണ പൊതുയോഗത്തില്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഇടപെടലുകളാണ് കേരളീയ സമൂഹത്തില്‍ ദിശാബോധം നല്‍കിയതെന്നും കേരള മുസ്‍ലിംകളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം സമസ്തയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മുസ്‍ലിംകള്‍ ഭൂരിപക്ഷമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ദിശാബോധമാണ് സമസ്തയിലൂടെ കേരള സമൂഹത്തിന് കിട്ടിയതെന്ന് അദ്ദേഹം ഉണര്‍ത്തി.
നൂറുദ്ദീന്‍ മുസ്‍ലിയാര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫാസ് മുഹമ്മദ് അലി നിര്‍വ്വഹിച്ചു. സമ്മേളന പ്രമേയവും സമസ്തയെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തക പരിജയപ്പെടുത്തലും പ്രകാശന കര്‍മ്മവും റാഫി ഹുദവി നിര്‍വ്വഹിച്ചു. കബീര്‍ ഫൈസി പുവ്വത്താണി, ജലാലുദ്ദീന്‍ ഫൈസി ദമ്മാം, ഹംസ സാഹിബ് മണ്ണാര്‍ക്കാട്, റാഫി താനൂര്‍, സൈനുദ്ധീന്‍ ബാഖവി, നൌഷാദ് കെ.എസ്.പുരം, അസീസ് കാരന്തൂര്‍ പ്രസംഗിച്ചു. അബ്ദുസ്സലാം കൂടരഞ്ഞി ഖിറാഅത്ത് നടത്തി.   

സമസ്ത സമ്മേളനം; ജുബൈല്‍ സ്വാഗത സംഘം രൂപീകരിച്ചു

ജുബൈല്‍ : സത്യസാക്ഷികളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി മലപ്പുറം കൂരിയാട് വെച്ച് നടക്കുന്ന സമസ്ത 85 -ാം വാര്‍ഷിക സമ്മേളത്തിന്‍റെ പ്രചാരണത്തിന് ജുബൈല്‍ ഘടകം SYS സ്വാഗത സംഘം രൂപീകരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യ ജുബൈല്‍ SYS ഓഫീസില്‍ നടന്ന രൂപീകരണ യോഗത്തില്‍ നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ബാഖവി, റാഫി ഹുദവി, അനീസ് കാരന്തൂര്‍ പ്രസംഗിച്ചു.

സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു

സൗദി : സൗദിയിലെ കിഴക്കന്‍ പ്രവിശ്യ ജുബൈല്‍ SYS ന് കീഴില്‍ സൗദിയിലെ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ചു സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു. ജനുവരി ആദ്യവാരം യാത്ര തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; അസ്‍ലം മൗലവി 0536299194
- അബ്ദുസ്സലാം എന്‍..

മാനസിക സാന്ത്വനത്തിന് പ്രവാചക സരണിയിലേക്ക് മടങ്ങുക : ജുബൈല്‍ സ്വലാത്ത് സംഗമം

നാരിയത്ത് സ്വലാത്ത് സംഗമത്തില്‍ പ്രമുഖ
പണ്ഡിതനും ജുബൈല്‍ ഘടകം
SYS
ദാഇയുമായ അബൂബക്കര്‍ ഹുദവി
മുണ്ടംപറന്പ് ഉദ്ബോധന പ്രസംഗം നടത്തുന്നു
അല്‍ ജുബൈല്‍ : മാനസിക സാന്തനത്തിന് പ്രവാചക സരണിയിലേക്ക് മടങ്ങുകയേ വഴിയുള്ളൂ എന്ന് ജുബൈല്‍ സ്വലാത്ത് സംഗമത്തില്‍ പണ്ഡിതന്മാര്‍ ഉദ്ബോധിപ്പിച്ചു. മാനസിക സംഘര്‍ഷം വ്യാപകമായ ഈ ലോകത്ത് പ്രവാചക സരണിയിലേക്ക് അടിയുറച്ചു നിന്നില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് കൂപ്പ് കുത്തുമെന്നും സംഗമം അഭിപ്രായപ്പെട്ടു. ജുബൈല്‍ SYS ഓഫീസില്‍ സംഘടിപ്പിച്ച നാരിയത്ത് സ്വലാത്ത് സംഗമത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ്, റാഫി ഹുദവി, നൂറുദ്ദീന്‍ മൗലവി ചുങ്കത്തര നേതൃത്വം നല്‍കി.
- അബ്ദുസ്സലാം എന്‍..

സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക : അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ്

അല്‍ജുബൈല്‍ : കേരളത്തില്‍ സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തുന്നതില്‍ സമസ്തക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്തക്ക് ശക്തി പകരാന്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും പ്രമുഖ പ്രഭാഷകനും ജുബൈല്‍ ഘടകം SYS ദാഇയുമായ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് ഉദ്ബോധിപ്പിച്ചു. സൗദിഅറേബ്യ കിഴക്കന്‍ പ്രവിശ്യ റഹീമ ഘടകം SYS രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്തക്കെതിരെ എല്ലാ കാലത്തും പല ഭാഗത്ത് നിന്നും ശത്രുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ, എല്ലാത്തിനെയും വകഞ്ഞുമാറ്റി സമസ്ത അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. യോഗത്തില്‍ നൂറുദ്ദീന്‍ മൗലവി സംഘടനാ സംവിധാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. സുബൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. റാഫി ഹുദവി, അസീസ് കാരന്തൂര്‍, മുസ്തഫ തളിപ്പറന്പ്, ഉമ്മര്‍ കാസര്‍ഗോഡ്, ജംഷീര്‍ ചെമ്മാട്, ജവാസ് വാഴക്കാട്, മുഹമ്മദലി കോഴിക്കോട്, അനീസ് കണ്ണൂര്‍, അസീസ് മോങ്ങം പ്രസംഗിച്ചു.
- അബ്ദുസ്സലാം എന്‍..

റഹീമ SYS, SKSSF യൂണിറ്റ് രൂപീകരിച്ചു

അല്‍ജുബൈല്‍ : സൗദി അറേബ്യ ഈസ്റ്റേണ്‍ പ്രവിശ്യ റഹിമ ഘടകം SYS, SKSSF രൂപീകരിച്ചു. ഭാരവാഹികള്‍ : മുസ്തഫ തളിപ്പറന്പ (പ്രസി), ജവാസ് വാഴക്കാട് (വൈസ്. പ്രസി), ഉമര്‍ കാസര്‍ഗോഡ് (ജന.സെക്ര), മുഹമ്മദലി കോഴിക്കോട് (ജോ.സെക്ര). യോഗത്തില്‍ ജുബൈല്‍ ഘടകം ദാഇ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീന്‍ മൗലവി ചുങ്കത്തറ, റാഫി ഹുദവി, സുബൈര്‍ മൗലവി, അസീസ് കാരന്തൂര്‍, അനീസ് കണ്ണൂര്‍, അസീസ് മോങ്ങം പ്രസംഗിച്ചു.
- അബ്ദുസ്സലാം

ഹജ്ജിലൂടെ നേടിയെടുക്കുന്ന ആത്മ ചൈതന്യം കാത്തു സൂക്ഷിക്കുക : അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ്

ജുബൈല്‍ : ഹജ്ജിലൂടെ നേടിയെടുക്കുന്ന ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് പ്രമുഖ പണ്ഡിതനും ജുബൈല്‍ SYS ദാഇയുമായ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് ഉദ്ബോധിപ്പിച്ചു. ജുബൈല്‍ SYS, SKSSF എന്നിവക്ക് കീഴിലുള്ള സംസം ഹജ്ജ് സര്‍വ്വീസിന്‍റെ പഠന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ തഖ്‍വയില്‍ അധിഷ്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു. പഠന ക്ലാസില്‍ സുലൈമാന്‍ ഖാസിമി ഹാജിമാര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നൂറുദ്ദീന്‍ മൗലവി ചുങ്കത്തറ, റാഫി ഹുദവി സംസാരിച്ചു.
- അബ്ദുസ്സലാം എന്‍.. -

ഹജ്ജ് രജിസ്ട്രേഷനും പഠന ക്ലാസും ഉദ്ഘാടനം ചെയ്തു

ജുബൈല്‍ : ജുബൈല്‍ പ്രവിശ്യ SYS, SKSSF ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസം ഹജ്ജ് ഗ്രൂപ്പിന്‍റെ ഈ വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷനും പഠന ക്ലാസ് ഉദ്ഘാടനവും നൂറുദ്ദീന്‍ ചുങ്കത്തറ മൗലവി ഉദ്ഘാടനം ചെയ്തു. ജുബൈല്‍ സിസ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാവ ഹാജി ചാലിയം അധ്യക്ഷത വഹിച്ചു. സൈതലവി വേങ്ങര, അസീസ് കാരന്തൂര്‍, നൌഷാദ് കരുനാഗപ്പള്ളി, അബ്ദുസ്സലാം കൂടരഞ്ഞി, മനാഫ് മാതോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് നൂറുദ്ദീന്‍ മുസ്‍ലിയാര്‍ (0536299194), സുബൈര്‍ മുസ്‍ലിയാര്‍ (0541653357) എന്നീ നന്പറുകളില്‍ ബന്ധപ്പെടുക
- അബ്ദുസ്സലാം എന്‍..  -