ആവേശകരമായ ബൈക്ക് റാലിയില്‍ അണി നിരന്ന പ്രവര്‍ത്തകര്‍ |
മൂവാറ്റുപുഴ : സമസ്‌ത 85ാം വാര്‍ഷിക
സമ്മേളനത്തോടനുബന്ധിച്ചുള്ള സന്ദേശ യാത്രയില്‍ 85 ബൈക്കുകളിലായി തൂവെള്ള
വസ്‌ത്രമണിഞ്ഞ പ്രവര്‍ത്തകരുടെ റാലി യാത്രക്ക് ആവേശമായി. ഗതാഗത തടസം
സൃഷ്ടിക്കാതെയാവണം സന്ദേശ യാത്രയുടെ പ്രയാണം എന്ന യാത്ര നായകന്‍ കോട്ടുമല ടി.എം
ബാപ്പു മുസ്‌ലിയാരുടെ കര്‍ശന നിര്‍ദേശം ഉള്‍കൊണ്ട് സ്വയം നിയന്ത്രിച്ചു നീങ്ങിയ
പ്രവര്‍ത്തകര്‍ മാതൃകയായി. അച്ചടക്കമുള്ള പ്രസ്ഥാനത്തിന്റെ അനുസരണയുള്ള
പ്രവര്‍ത്തകരാണ് തങ്ങളെന്ന് തെളിയിക്കുകയായിരുന്നു യാത്രയിലുടനീളം പങ്കെടുത്ത
അംഗങ്ങള്‍. ഓരോ ജില്ലകളില്‍ നിന്നും 85 വീതം വ്യത്യസ്‌ത ബൈക്ക് യാത്രികരാണ്
സന്ദേശ യാത്രയെ അനുഗമിക്കുന്നത്.