റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലിക ശ്രദ്ധേയമായി

റിയാദ്‌ : റിപ്പബ്‌ളിക്‌ ദിനത്തിന്റെ ഭാഗമായി റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലിക ശ്രദ്ധേയമായി. വ്യത്യസ്‌ത മതങ്ങളും ആശയങ്ങളും അവരുടെതായ സംഭാവനകള്‍ രാജ്യത്തിന്‌ സമര്‍പ്പിക്കുകയും പരസ്‌പരം ആദരിച്ചും അംഗീകരിച്ചും മുന്നോട്ട്‌ പോവുകയും ചെയ്യുന്നു വെന്നതാണ്‌ ഇന്ത്യയുടെ സവിശേഷതയെന്ന്‌ മനുഷ്യജാലികയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജാതിമതചിന്തകള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാതന്ത്രിയത്തിനും നാടിന്‍റ അഖണ്ഡതക്കും വേണ്ടി പൂര്‍വീകര്‍ കൈകോര്‍ത്തതിന്റെ സദ്‌ഫലമാണ്‌ ഇന്ന്‌ നാം അനുഭവിക്കുന്നത്‌. ഇന്നത്തെ ഇന്ത്യ കൂടുത്തല്‍ കരുത്തോടെ ഐക്യത്തോടെ നിലനില്‍ക്കാന്‍ SKSSF സംഘടിക്കുന്ന മനുഷ്യജാലിക അഭിനന്ദനമര്‍ഹിക്കുന്നുവെന്നും തിവ്രവാദ ചിന്തകളില്‍ നിന്ന്‌ മുസ്‌ലിം യുവതയെ തടഞ്ഞു നിര്‍ത്തുന്നതില്‍ സമസ്‌തയും കീഴ്‌ഘടങ്ങളും പ്രശംസസീനിയ പങ്കാണ്‌ നിര്‍വഹിക്കുന്നതെന്നും യോഗം ഉല്‍ഘാടനം ചെയ്‌ത ടി പി മുഹമ്മദ്‌ (എം ഡി ഹുദാ ഗ്രൂപ്പ്‌) പറഞ്ഞു. അസ്വസ്‌തതകള്‍ ഉണര്‍ത്തുന്ന ഇന്ത്യയുടെ കലാപകുലുഷിതമായ അന്തരീക്ഷത്തില്‍ മനുഷ്യജാലിക പോലെയുളള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളുയര്‍ത്തി രാജ്യസ്‌നേഹവും കൂറും പുലര്‍ത്തുന്ന SKSSF ന്റെ പ്രവര്‍ത്തനം കേരളീയ സമൂഹത്തിന്‍െറ ശ്രദ്ധയും ആദരവും അര്‍ഹിക്കുന്നുവെന്ന്‌ മുഖ്യാഥിതിയായ കെ പി സി സി സെക്രട്ടറി ഇബ്‌റാഹീം കുട്ടി കല്ലാര്‍ പറഞ്ഞു. മനുഷ്യ ജാലിക ഗാനാലാപനം ഹമീദ്‌ മാസ്റ്ററും സംഗവും നടത്തി.

കഴിഞ്ഞ ദിവസം അന്തരിച കേരള ഗവര്‍ണരും മുന്‍ സൗദി അംബാസഡറുമയിരുന്ന എം ഒ എച്‌ ഫാറൂഖ്‌ അനുസ്‌മരണ പ്രഭാഷണം ആഷ്‌റഫ്‌ വേങ്ങാട്‌ നടത്തി. അബുട്ടി മാസ്‌ററര്‍ ശിവപുരം പ്രമേയപ്രഭാഷണം നടത്തി. ഹബീബുളള പട്ടാമ്പി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. മുസ്‌തഫ ബാഖവി പെരുമുഖം അദ്ധ്യക്ഷത വഹിച്ചു.
കുന്നുമ്മല്‍ കോയ, അഷ്‌റഫ്‌ വടക്കേവിള, അഡ്വ: ജയകുമാര്‍, വി കെ മുഹമ്മദ്‌, അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മുസ്‌തഫ ചീക്കോട്‌, ഉസ്‌മാന്‍ അലി പാലത്തിങ്ങല്‍ ആശംസകള്‍ നേര്‍ന്നു.
എന്‍ സി മുഹമ്മദ്‌, റസാഖ്‌ വളകൈ, അബൂബക്കര്‍ ഫൈസി, ഫവാസ്‌ ഹുദവി, അബൂബക്കര്‍ ബാഖവി, അസീസ്‌ പുള്ളാവൂര്‍, അഷ്‌റഫ്‌ കന്കഞ്ചേരി, കുഞ്ഞി മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‌കി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സമദ്‌ പെരുമുഗം നന്ദിയും പറഞ്ഞു.