തൃശൂര്‍
: കൂട്ടായ്മക്ക്
പ്രാധാന്യം കല്‍പ്പിക്കുന്ന
ഈ കാലഘട്ടത്തില്‍ കൂട്ടായ്മക്കെതിരെയുള്ള
കൂട്ടായ്മയാണ് മനുഷ്യജാലികയെന്ന്
പ്രശസ്ത കവിയും മലയാള
സാഹിത്യകാരനുമായ ഡോ.
ദേശമംഗലം
രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
സൗഹൃദങ്ങള്‍ക്ക്
വിഘാതം സൃഷ്ടിക്കുന്നവര്‍
പെരുക്കുന്ന ഈ യുഗത്തില്‍
രാഷ്ട്രരക്ഷക്ക് അതീവ പ്രാധാന്യം
നല്കുന്ന SKSSF ന്റെ
നിലപാട് ശ്ലാഘനീയമാണെന്നും
അദ്ദേഹം പറഞ്ഞു. മത
സൗഹാര്‍ദ്ദവും മനുഷ്യ സ്നേഹവും
എക്കാലത്തും സൂക്ഷിക്കുന്നവരാണ്
മുസ്ലിംകളെന്നും എന്റെ
നാട്ടുകാരായ മുസ്ലിം
സുഹൃത്തുക്കളുടെ ദീര്‍ഘനാളായുള്ള
സൗഹൃദവും സ്നേഹവും അതിന്
ഉദാത്ത മാതൃകയാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
തൃശൂര്ന ജില്ലാ
കമ്മിറ്റി റിപ്പബ്ലിക്
ദിനത്തില്‍ ചെറുതുരുത്തി
ഇന്പിച്ചി മുസ്ലിയാര്
നഗറില്ന സംഘടിപ്പിച്ച
മനുഷ്യജാലിക പൊതുസമ്മേളനത്തില്‍
മുഖ്യാതിഥിയായി പങ്കെടുത്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം.