SKSSF ആദര്‍ശ സമ്മേളനവും മുഖാമുഖവും നാളെ (21) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട്‌ : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന്‌ മാസത്തെ ആദര്‍ശ കാമ്പയിനോടനുബന്ധിച്ച്‌ കാസര്‍കോട്‌ മുഖാമുഖവും ജില്ലാതലത്തില്‍ തൃക്കരിപ്പൂരില്‍ നിന്ന്‌ മഞ്ചേശ്വരത്തേക്ക്‌ ആദര്‍ശ യാത്രയും മേഖലതലങ്ങളില്‍ ആദര്‍ശപ്രഭാഷണവും ക്ലസ്റ്റര്‍ തലങ്ങളില്‍ ആദര്‍ശ സംഗമവും ശാഖാതലങ്ങളില്‍ ആദര്‍ശ കൂട്ടായ്‌മയും സംഘടിപ്പിച്ചു. സുന്നത്ത്‌ ജമാഅത്തിന്റെ ആശയം വിശദീകരിക്കുന്ന ലഘുലേഖ മഹല്ല്‌തലത്തില്‍ വിതരണം ചെയ്‌തു. ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ നാളെ (ശനി) രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട്‌ വ്യാപാരി ഭവനില്‍ വെച്ച്‌ ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. രാവിലെ 9 മണിക്ക്‌ സുന്നിയുവജനസംഘം ജില്ലാട്രഷറര്‍ മെട്രോ മുഹമ്മദ്‌ ഹാജി പതാക ഉയര്‍ത്തും. പരിപാടി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസിജെഡിയാറിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറയും. സലീം ഫൈസി ഇര്‍ഫാനി, മുസ്‌തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഷൗക്കത്ത്‌ ഫൈസി മഞ്ചേരി, ഗഫൂര്‍ അന്‍വരി തുടങ്ങിയവര്‍ മുഖാമുഖത്തിന്‌ നേതൃത്വം നല്‍കും. മുഖാമുഖം പരിപാടിയില്‍ ആശയപരമായ അഭിപ്രായവ്യത്യാസമുളള മുജാഹിദിലെ ഇരുവിഭാഗത്തേയും ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ്‌ എന്നീ നവീന ആശയക്കാരെ സംശയനിവാരണത്തിന്‌ ക്ഷണിക്കുന്നതായി ജില്ലാഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസ്‌ ഫൈസി പുത്തിഗെ, കീച്ചേരി അബ്‌ദുള്‍ഗഫൂര്‍ മൗലവി, ഹംസ മുസ്ലിയാര്‍, എം.മൊയ്‌തു മൗലവി, ടി.പി.അലി ഫൈസി, അബ്‌ദുല്‍ അസീസ്‌ അഷ്‌റഫി പാണത്തൂര്‍, മുബാറക്ക്‌ ഹസൈനാര്‍ ഹാജി, അഷ്‌റഫ്‌ മിസ്‌ബാഹി, ഷമീര്‍ ഹൈത്തമി ബല്ല കടപ്പുറം, അബ്‌ദുല്ല ദാരിമി തോട്ടം, ബഷീര്‍ ബെളളിക്കോത്ത്‌, കൂളിക്കാട്‌ കുഞ്ഞബ്‌ദുളള ഹാജി, കെ.യു.ദാവൂദ്‌ ഹാജി, ഹാഫിസ്‌ അബൂബക്കര്‍ നിസാമി, സി.മുഹമ്മദ്‌കുഞ്ഞി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, താജുദ്ദീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, ഉമ്മര്‍ തൊട്ടിയില്‍, കെ.എം.മുനീര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധച്ചു.