വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഘടനയായ നുസ് റത്തുല്‍
ബയാന്‍ സാഹിത്യ സമാജം(എന്‍ ബി എസ് എസ്) റിപ്പബ്ലിക് മീറ്റ് നടത്തി. ഹിന്ദുവും
ക്രിസ്‌ത്യാനിയും മുസല്‍മാനും അടക്കമുള്ള എല്ലാ മതസ്ഥരുംചേര്‍ന്ന്
നേടിയെടുത്തതാണ് സ്യാതന്ത്ര്യം. അത് എല്ലാവര്‍ക്കും ഒരു പോലെ
ആസ്വദിക്കാനുള്ളതാണ്. ഐക്യം ജീവിതത്തില്‍ പകര്‍ത്തണമെന്നും സമാജം
ഉദ്‌ബോധിപ്പിച്ചു. പ്രസിഡണ്ട് അജ്‌മല്‍ അദ്ധ്യക്ഷത വഹിച്ചു. ത്വാഹ തിനൂര്‍
സംസാരിച്ചു. സെക്രട്ടറി ഷിനാസ് സ്വാഗതവും ട്രഷറര്‍ ഇഖ്‌ബാല്‍ നന്ദിയും
പറഞ്ഞു.