കുവൈത്ത് സുന്നി കൗണ്‍സില്‍ ഹുബ്ബുറസൂല്‍ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത് സിറ്റി : 2012 ഫെബ്രുവരി 17 ന് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് സുന്നി കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ഹുബ്ബുറസൂല്‍ 2012 ന് സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികളായി സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ (മുഖ്യ രക്ഷാധികാരി), ഷെയ്ഖ്‌ അബ്ദുല്‍ സലാം മുസ്ലിയാര്‍ (ചെയര്‍മാന്‍), സയ്യിദ് ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍ (ജനറല്‍ കണ്‍വീനര് ), ഷംസുദീന്‍ മൌലവി (ജോ: കണ്‍വീനര്), സൈദലവി ചെമ്പ്ര (ട്രഷറര്‍), അബ്ദുള്ള മുല്ല (ഫിനാന്‍സ്), നാസര്‍ കോടൂര്‍, മരക്കാരുട്ടി ഹാജി (പബ്ലിസിറ്റി), അബൂബക്കര്‍ ഹാജി, ഹംസ കൊയിലാണ്ടി (ഫുഡ്‌), യുസഫ് ഫാറൂഖ് (സ്റ്റേജ് ലൈറ്റ് സൌണ്ട്), അബ്ദുല്‍ ഹകീം (റിസെപ്ഷ്യന്‍), മുസ്തഫ ഇടുക്കി (പ്രോഗ്രാം), ഇസ്മയില്‍ ബെവിന്ച്ച (ട്രന്‍സ്പോര്ടഷന്‍) എന്നിവര്‍ ഉള്‍പെടെ 101 അംഗ സ്വാഗത സംഘം തെരഞ്ഞെടുത്തു. 
അബ്ദുല്‍ സലാം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സൈദലവി ഹാജി സ്വാഗതവും മരക്കാര്‍ കുട്ടി നന്ദിയും പറഞ്ഞു.