തിരൂരങ്ങാടി : ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക
കോണ്‍ഫ്രന്‍സ് രാവിലെ ഒമ്പതിന് ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍
പ്രശസ്‌ത ഇറാഖീ പണ്‌ഡിതനും ചിന്തകനുമായ ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹ് ഉദ്‌ഘാടനം
ചെയ്യും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഐ.എഫ്.എസ്.സി ജനറല്‍
സെക്രട്ടറി പ്രൊഫസര്‍ ഡോ. ഫാരിസ് കയ, മുഹമ്മദ് നൂരി കൂലൈജി, അബ്‌ദുള്ള യഗീന്‍,
ഡോ. യു.വി.കെ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.
പത്തിന് സെമിനാര്‍
ആരംഭിക്കും. യു.കെ യിലെ ദര്‍ഹം യുനിവേഴ്‌സിറ്റി ലക്‌ചറര്‍ ഡോ. കോളിര്‍ ടര്‍ണര്‍,
തുര്‍ക്കിലെ മുന്‍ മന്ത്രിയും പാര്‍ലിമെന്‍റ് മെംബറുമായ രിസാ അക്കാലി, യു.എസ്.എ
യിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. തോമസ് മിഷേല്‍, ഇസ്‌തംബൂളിലെ
യില്‍ദാസ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അല്‍ഫ്‌സ്‌ലാല്‍ അസിക്‌ജെന്‍ഗ്.
അലിഗഢ് മലപ്പുറം സെന്റര്‍ അസി. പ്രൊഫസര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്,
എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ദാറുല്‍ ഹുദാ
നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌് ഡയറക്‌ടര്‍ ഡോ.കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി,
ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
രണ്ടിന് തുടങ്ങുന്ന
രണ്ടാം സെഷനില്‍ സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ സോഷ്യോളജി
ഡിപ്പാര്‍ട്ട്‌മെന്റ് മേധാവില ഡോ. സയ്യിദ് ഫരീദ് അത്താസ് , യു.എസ്.എയിലെ
മാര്‍ക്കദി യൂനിവേഴ്‌സിറ്റിയിലെ ഡോ. അലി കത്യോസ് തുര്‍ക്കി, മനാമയിലെ അഹ്‌ലിയ്യാ
യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ബിലാല്‍ കുസ്‌പിനാര്‍. ഡല്‍ഹി ഹംദര്‍ദ്
യൂനിവേഴ്‌സിറ്റിയിലെ ഡോ. സഈദ് ഹുദവി നാദാപുരം തുടങ്ങിയവര്‍
വിഷയമവതരിപ്പിക്കും.
വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ. തോമസ്
മിഷേല്‍ യു.എസ്.എ ഉദ്‌ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അധ്യക്ഷത വഹിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്
നദ്‌വി, വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ
വകുപ്പ് മന്ത്രി പി.കെ.അബ്‌ദുറബ്ബ്, ഇ.ടി.മുഹമ്മദ് ബശീര്‍ എം.പി, ഇഹ്‌സാന്‍
ഖാസിമി തുര്‍ക്കി, ഡോ. ഫാരിസ് കയ തുടങ്ങിയവര്‍ സംബന്ധിക്കും.