കല്‍പ്പറ്റ : രാഷ്‌ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന
പ്രമേയവുമായി SKSSF ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ചരിത്രസംഭവമായി.
ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജാലികയില്‍ കണ്ണികളായി. മീനങ്ങാടി ടൗണില്‍ നടന്ന
പരിപാടി സി മമ്മൂട്ടി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട് മുഹമ്മദ്‌കുട്ടി
ഹസനി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ ജി നായര്‍,
സ്വാഗതസംഘം ചെയര്‍മാന്‍ എം എ അയ്യൂബ് അഭിവാദ്യമര്‍പ്പിച്ചു. മൂനീര്‍ ഹുദവി
വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി സി ത്വാഹിര്‍ സ്വാഗതവും
വര്‍ക്കിംഗ് സെക്രട്ടറി കെ എ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. സമസ്‌ത സമ്മേളനത്തിന്റെ
ഭാഗമായി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ കലണ്ടര്‍ സമസ്‌ത ജില്ലാ സെക്രട്ടറി എസ്
മുഹമ്മദ് ദാരിമി പനന്തറ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്‌തു. ശംസുല്‍ ഉലമാ
അക്കാദമി വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ജാലികാ സപ്ലിമെന്റ് സി മമ്മൂട്ടി എം
എല്‍ എ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം
ചെയ്‌തു. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, ടി സി അലി
മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ കെ സുലൈമാന്‍
മൗലവി, കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ്‌മാനി, മുഹമ്മദ് ദാരിമി വാകേരി,
കുഞ്ഞിമുഹമ്മദ് ദാരിമി സംബന്ധിച്ചു. നേരത്തെ മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടില്‍
നിന്ന് ജാലികാ റാലി ആരംഭിച്ചു. 63 പതാകയേന്തിയ നേതാക്കള്‍ നേതൃത്വം നല്‍കിയ
ജാഥക്ക് പിന്നില്‍ 63 വീതം ആക്‌ടീവ് വിംഗ്, ത്വലബാ വിംഗ്, എസ് ബി വി,
സ്‌കൗട്ട് സംഘവും തുടര്‍ന്ന് പ്രവര്‍ത്തകരും പൊതുജനങ്ങളും അണിനിരന്നു. റാലിക്ക്
അഷ്‌റഫ് ഫൈസി, അബൂബക്കര്‍ റ ഹ്‌മാനി, സാജിദ് ബാഖവി, ജലീല്‍ പറളിക്കുന്ന്,
ശിഹാബ് ചെതലയം, സമദ് ആറാംമൈല്‍, ഷമീര്‍ കുപ്പാടിത്തറ നേതൃത്വം നല്‍കി.