സമസ്‌ത സന്ദേശ യാത്ര; പാണക്കാട്‌ തങ്ങള്‍ പതാക കൈമാറും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന്‌ കര്‍ണാടകയിലെ മംഗലാപുരത്തേക്ക്‌ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 2012 ജനുവരി 23 മുതല്‍ ഫെബ്രുവരി 2 വരെ തിയ്യതികളില്‍ നടത്തുന്ന സമസ്‌ത സന്ദേശയാത്ര പതാക പാണക്കാട്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ജാഥാ നായകന്‌ നല്‍കും.
2012 ജനുവരി 21ന്‌ ശനിയാഴ്‌ച പകല്‍ 10മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങളുടെയും, സയ്യിദ്‌ ഉമര്‍ അലി ശിഹാബ്‌ തങ്ങളുടെയും മഖാം സിയാറത്ത്‌ നടത്തും. സിയാറത്തിന്‌ സമസ്‌ത നേതാക്കളായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്‌ദുള്ള മുസ്‌ലിയാര്‍, ഫ്രെ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ദിന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമസ്‌ത സന്ദേശയാത്രയെ എല്ലായിടത്തും എണ്‍പത്തിഅഞ്ച്‌ സ്ഥിരാംഗങ്ങള്‍ അനുഗമിക്കും. എല്ലാ ജില്ലകളിലും യൂണിഫോം ധാരികളായ 85 വളണ്ടിയര്‍മാരുടെ പ്രത്യേക അകമ്പടിയുണ്ടായിരിക്കും. എല്ലാ ജില്ലകളിലും ജില്ലയിലെ സമസ്‌തയുടെയും കീഴ്‌ഘടകങ്ങളുടെയും നേതാക്കള്‍ ജാഥയെ സ്വീകരിച്ചാനയിക്കും. സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ``സത്യസാക്ഷികളാവുക'' എന്ന സമ്മേളന പ്രമേയ ലഘുലേഖ ജാഥയില്‍ പൊതുജനങ്ങള്‍ക്ക്‌ വിതരണംചെയ്യും
ജാഥാ ക്രമീകരണങ്ങളുടെ അവലോകന യോഗത്തില്‍ എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എം.ടി. അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി.പി. മുഹമ്മദ്‌ ഫൈസി, എം.എ. ഖാസിം മുസ്‌ലിയാര്‍ കുമ്പള, റഹ്‌മത്തുള്ളാഹ്‌ ഖാസിമി മുത്തേടം, കെ.എ. റഹ്‌മാന്‍ ഫൈസി, ഹാജി. കെ.മമ്മദ്‌ ഫൈസി, നാസര്‍ഫൈസി കൂടത്തായിഅബ്‌ദുറഹ്‌മാന്‍ കല്ലായി, കാളാവ്‌ സൈദലവി മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌തഫല്‍ ഫൈസി എം.പി., ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മുസ്ഥഫ അശ്‌റഫി കക്കുപടി, മലയമ്മ അബൂബക്കര്‍ ബാഖവി, അശറ്‌ഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, മലയമ്മ അബൂബക്കര്‍ ഫൈസി, ഒ.എം.ശരീഫ്‌ ദാരിമി കോട്ടയം, ഇബ്രാഹീം ഫൈസി പേരാല്‍, എം.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, അബ്‌ദുല്‍ഖാദിര്‍ ഫൈസി, കുന്നുംപുറം, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, എം. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി കുറ്റിക്കാട്ടൂര്‍, ചെറുകുളം അബ്‌ദുല്ല ഫൈസി, മുജീബ്‌ ഫൈസി പൂലോട്‌, അഹ്‌മദ്‌ തെര്‍ളായി, ഫരീദ്‌ റഹ്‌മാനി, പൊട്ടച്ചിറ ബീരാന്‍ഹാജി, സിദ്ദീഖ്‌ ഫൈസി, സലീം എടക്കര, ലത്വീഫ്‌ ഹാജി കാപ്പ്‌, സലാം ഫൈസി മുക്കം, പാലത്തായി മൊയ്‌തുഹാജി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്‌ദുല്ലത്തീഫ്‌ ഫൈസി മേല്‍മുറി, എസ്‌.കെ.ഹംസ ഹാജി പെരുമ്പ, കാടാമ്പുഴ മൂസ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.