ഷാര്‍ജ
: ഭരണഘടന
ഉയര്‍ത്തിപ്പിടിക്കുന്ന
മതേതരത്വവും ജനാധിപത്യവും
സംരക്ഷിക്കാന്‍ ഇന്ത്യന്‍
മുസ്ലിംകള് പ്രതിജ്ഞാബദ്ധരാണെന്നും
മുസ്ലികളുടെ സ്വരാജ്യ സ്നേഹം
വിശ്വാസത്തിന്റെ ഭാഗമാണെന്നും
പ്രമുഖ പ്രാഭാഷകന്‍ കബീര്‍
യമാനി അഭിപ്രായപ്പെട്ടു.
ലോകത്ത്
നടക്കുന്ന സര്‍വ്വ അരുതായ്മകളും
ഇസ്ലാം മതത്തിനു മേല്‍
ചാര്‍ത്തുന്നത് ചരിത്രത്തോടെ
ചെയ്യുന്ന നീതികേടാണെന്ന്
അദ്ദേഹം പറഞ്ഞു. ഷാര്‍ജ
സ്റ്റേറ്റ് SKSSF നടത്തിയ
മനുഷ്യജാലികയില്‍ പ്രമേയ
പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. ഷാര്‍ജ
ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്ററില്‍ നടന്ന ജാലിക
SKSSF നാഷണല്‍
കമ്മിറ്റി പ്രസിഡനന്റ്
സയ്യിദ് ശുഹൈബ് തങ്ങള്‍
ഉദ്ഘാടനം ചെയ്തു.
അബ്ദുറസാഖ്
തുരുത്തി ജാലിക പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.
മുനീര്‍ &
പാര്‍ട്ടി
ജാലിക ഗാനമാലപിച്ചു.
അബ്ദുള്ള
ചേലേരി , സുലൈമാന്‍
ഹാജി , അബ്ദുല്‍
റസാഖ് വാളാഞ്ചേരി എന്നിവര്‍
ജാലികക്ക് ആശംസകള്‍ നേര്‍ന്നു
സംസാരിച്ചു. SKSSF ഷാര്‍ജ
സ്റ്റേറ്റ് ആരംഭിക്കുന്ന
സുരക്ഷ സ്കീമിന്റെ പ്രഖ്യാപനം
സെക്രട്ടറി ജനറല്‍ റഫീഖ്
കീഴിക്കര നിര്‍വഹിച്ചു.
ഇസ്ഹാഖ്
കുന്നക്കാവ് സ്വാഗതവും മൊയ്തു
സി സി നന്ദിയും പറഞ്ഞു.