ദമ്മാം
: രാഷ്ട്ര
രക്ഷക്ക് സൗഹൃദത്തിന്‍റെ
കരുതല്‍ എന്ന പ്രമേയവുമായി
SKSSF സംസ്ഥാന
കമ്മിറ്റി നടത്തുന്ന മനുഷ്യജാലിക
സൗദി കിഴക്കന്‍ പ്രവിശ്യാ
ഇസ്‍ലാമിക് സെന്‍റര്‍
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ഇന്ന് (26) രാത്രി 9.30 ന്
ദമ്മാം സഫ ഓഡിറ്റോറിയത്തില്‍
ഇന്ത്യന്‍ എംബസി സ്കൂള്‍
ചെയര്‍മാന്‍ ജോണ്‍ തോമസ്
ഉദ്ഘാടനം ചെയ്യും. യൂസുഫ്
ഫൈസി വാലാട് പ്രതിജ്ഞ
ചെല്ലിക്കൊടുക്കും.
തുഖ്ബ കോബാര്‍
കുവ്വത്തുല്‍ ഇസ്‍ലാം മദ്റസാ
വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രഥന
ഗാനമാലപിക്കും. അബു
ജിര്‍ഫാസ് മൗലവി പ്രമേയ
പ്രഭാഷണം നടത്തും. ഖാദര്‍
ചെഗ്ഗള (കെ.എം.സി.സി),
സി.എം.
നജീബ് (ഒ.ഐ.സി.സി.)
സൈനുദ്ദീന്‍
തൃശൂര്‍ (നവോദയ)
തുടങ്ങിയവര്‍
സംബന്ധിക്കും. ഗഫൂര്‍
നരിക്കുനി മലബാര്‍ ഗോള്‍ഡ്,
മുഹമ്മദ്
കുട്ടി കോടൂര്‍, വിവിധ
മാധ്യമ പ്രതിനിധികള്‍
ആശംസകളര്‍പ്പിക്കും.
ഉമര്‍ ഓമശ്ശേരി
സ്വാഗതവും അസ്‍ലം മൗലവി
കണ്ണൂര്‍ നന്ദിയും പറയും.