ഉമറലി ശിഹാബ് തങ്ങള്‍ , കെ.ടി. മാനു മുസ്‍ലിയാര്‍ ; അനുസ്മരണ യോഗം സംഘടിപ്പിച്ചു

ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം അശ്റഫ് അന്‍വരി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം : നിഷ്കളങ്കവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള മുസ്‍ലിംകളെ മുന്നില്‍ നിന്ന് നയിച്ച പണ്ഡിത വര്യരായിരുന്നു സയ്യിദ് ഉമറലി ശിഹാബ് തങ്ങളും കെ.ടി. മാനു മുസ്‍ലിയാരും എന്ന് ചന്ദ്രിക ദമ്മാം ബ്യൂറോ ചീഫ് അശ്റഫ് അന്‍വരി ആലത്ത് പറഞ്ഞു. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായ വിഷയങ്ങളില്‍ തികഞ്ഞ കാര്‍ക്കശ്യം പുലര്‍ത്തിക്കൊണ്ട് തന്നെ സമുദായം നേരിടുന്ന പൊതു വിഷയങ്ങളില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാനും മാനിക്കാനും രണ്ടു നേതാക്കളും തയ്യാറായിരുന്നു; അദ്ദേഹം പറഞ്ഞു. തികഞ്ഞ വിനയവും സത്യസന്ധതയും ഒപ്പം ദൈവ ഭക്തിയും നിറഞ്ഞ ജീവിതത്തിലൂടെ സമസ്തയെ നയിച്ച ഉമറലി ശിഹാബ് തങ്ങളുടെയും മാനു മുസ്‍ലിയാരുടെയും ജീവിതം ഏവര്‍ക്കും മാതൃകാ പരമാണ്.
ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ് ഫൈസി പടിഞ്ഞാറ്റുമുറി അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് ഫൈസി വാലാട്, ഹംസ ഫൈസി റിപ്പന്‍, അസീസ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. റശീദ് ദാരിമി സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- അബ്ദുറഹ്‍മാന്‍ മലയമ്മ