തിരൂരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക
മഹാസമ്മേളന പ്രചരനാര്‍ത്ഥം കോട്ടമല ബാപ്പുമുസ്ലിയാര്‍ നയിക്കുന്ന സന്ദേശ യാത്രക്ക്
ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ചെമ്മാട് വിപുലമായ സ്വീകരണം
നല്‍കും. ഇന്റര്‍ നാഷണല്‍ യൂണിയന് ഫോര്‍ മുസ്ലിം സ്കോളേഴ്സ് അംഗവും ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വി.സിയുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
സ്വീകരണയോഗം ഉദ്ഘാടനം ചെയ്യും. റഹ്മതുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ്
ഫൈസി, അമ്പലക്കടവ്. നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്
സഖാഫി പൂക്കോട്ടൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍
സംസാരിക്കും. പൂരപ്പുഴ പാലം പരിസരത്ത് നിന്ന് പ്രത്യേക വാഹന അകമ്പടിയോടെ
യാത്രാംഗങ്ങളെ ചെമ്മാട് ടൗണിലേക്ക് ആനയിക്കും. പരിപാടിയുടെ പൂര്‍ണ്ണ വിജയത്തിനായി
തിരൂരങ്ങാടി മണ്ഡലം റൈഞ്ച് തല കമ്മിറ്റിക്കു കീഴില്‍ പ്രത്യേക
പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്.
യു. ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി
ചെമ്മാട് , സലാം ദാരിമി, സിദ്ധീഖ് ഹാജി ചെറുമുക്ക്, ഖാദിര്‍ ഖാസിമി
പൂക്കിപ്പറമ്പ് സംസാരിച്ചു. കുഞ്ഞിമുഹമ്മദ് കാച്ചടി സ്വാഗതവും കുഞ്ഞിപ്പോക്കര്
പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.