കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക് കൊടുങ്ങല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യുന്നു |
ചാവക്കാട് : കേരളത്തിന്റെ മത സൗഹാര്‍ദ്ദ ഭൂമിക
പ്രക്ഷുബ്‌ധമാകാതെ സൂക്ഷിച്ചതില്‍ സമസ്‌തയുടെ പങ്ക് ശ്ലാഘനീയമാണെന്ന് തൃശൂര്‍
ജില്ലാ കലക്‌ടര്‍ പി.എം ഫ്രാന്‍സിസ് പ്രസ്‌താവിച്ചു. കോട്ടുമല ടി.എം ബാപ്പു
മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക് ചാവക്കാട് ടൗണില്‍ നല്‍കിയ
സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ
ക്രമസമാധാനപാലനം എളുപ്പമാക്കുന്നതില്‍ സമസ്‌ത നേതാക്കളുടെ പ്രസ്‌താവനകളും
പ്രവര്‍ത്തനങ്ങളും ഏറെ സഹായകമായതായും ഇസ്‌ലാമിന്റെ സമാധാന സന്ദേശം തന്നെയാണ്
സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
സത്യം
നിരാകരിക്കപ്പെടുകയും സത്യസാക്ഷ്യത്തിന് താല്‍പര്യമുള്ളവരുടെ കണ്ണിയറ്റു പോവുകയും
ചെയ്യുന്ന പുതിയ കാലത്ത് സമസ്‌തയുടെ സമ്മേളന പ്രമേയം കാലിക പ്രസക്തമാണെന്ന്
ഫാദര്‍ ജോണ്‍സണ്‍ പങ്കയത്തില്‍ പ്രസ്‌താവിച്ചു. കൊടുങ്ങല്ലൂരില്‍ നല്‍കിയ
സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തിലധികം മദ്രസാ
അധ്യാപകര്‍ പത്ത് ലക്ഷത്തില്‍പരം കുരുന്നുകള്‍ക്ക് പകര്‍ന്നു നല്‍കുന്ന
സ്‌നേഹപാഠം മറ്റുമതങ്ങള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രയുടെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ വി.പി
തുരുത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ
കൊടുങ്ങല്ലൂരിലേക്ക് ആനയിച്ചു. തുടര്‍ന്ന് ചാവക്കാട്, പൊന്നാനി ചമ്രവട്ടം,
മൂടാല്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കൊപ്പത്ത് ഉജ്വല
സമ്മേളനത്തോടെ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍
എം.പി, സി.കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,
അബ്ദുറഹിമാന്‍ കല്ലായി, എം.കെ.എ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, കാളാവ്
സൈതലവി മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ശറഫുദ്ദീന്‍
വെന്‍മേനാട്, ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.ഹംസ ഹാജി, ആനമങ്ങാട് മുഹമ്മദ്
കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍,
ആര്‍.വി കുട്ടിഹസന്‍ ദാരിമി, പാലത്തായി മൊയ്‌തു ഹാജി, സിദ്ദീഖ് ഫൈസി
അമ്മിനിക്കാട് പ്രസംഗിച്ചു.
യാത്രയെ ഇന്ന് രാവിലെ എട്ടിന് പുലാമന്തോളില്‍
നിന്നും ആനയിച്ച് പെരിന്തല്‍മണ്ണ, മഞ്ചേരി, അരീേക്കോട് എന്നിവിടങ്ങളിലെ
സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചിന് കൊണ്ടോട്ടിയില്‍ സമാപിക്കും.