തിരൂരങ്ങാടി : സമസ്‌ത എന്‍പത്തിയഞ്ചാം വാര്‍ഷിക 
മഹാസമ്മേളനത്തോടനുബന്ധിച്ച് കോട്ടുമല ബാപ്പുട്ടി മുസ്ലിയാര്‍ നയിക്കുന്ന സന്ദേശ 
യാത്രക്ക് ചെമ്മാട് ടൗണില്‍ സ്വീകരണം നല്‍കി. പൂരപ്പുഴപാലം പരിസരത്ത് 
എസ്.വൈ.എസ് സെക്രട്ടറി യു.ശാഫി ഹാജി ഷാളണിയിച്ച് സ്വീകരിച്ച സംഘത്തെ പ്രത്യേക 
വാഹന അകമ്പടിയോടെ ചെമ്മാട് ടൗണിലേക്കാനയിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് 
യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടന അസാസിനു കീഴില്‍ എന്‍പത്തിയഞ്ച് അംഗങ്ങളെ 
റോഡിന്റെ ഇരുവശങ്ങളിലായി അണിനിരന്നാണ് ജാഥാംഗങ്ങളെ ടൗണിലേക്കാനയിച്ചത്. 
സ്വീകരണയോഗത്തില്‍ കോട്ടുമല ബാപ്പുമുസ്ലിയാര്‍. അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ 
ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍. ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു. ഇസ്‌ഹാഖ് 
ബാഖവി ചെമ്മാട്, സിദ്ദീഖ് ഹാജി ചെറുമുക്ക്, ഖാദിര്‍ ഖാസിമി പൂക്കിപ്പറമ്പ്, 
കുഞ്ഞിമുഹമ്മദ് കാച്ചടി, കുഞ്ഞിപ്പോക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
 
