ചെമ്മാട് ക്ലസ്റ്റര്‍ മനുഷ്യജാലിക വിളംബര ജാഥ 24 ന്

തിരൂരങ്ങാടി : കൊണ്ടോട്ടിയില്‍ നടക്കുന്ന മനുഷ്യജാലികയുടെ മുന്നോടിയായി SKSSF ചെമ്മാട് ക്ലസ്റ്റര്‍ ജനുവരി 24 ചെവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വിളംബര ജാഥ നടത്തും. ആലിന്‍ ചുവട്ടില്‍ നിന്നും തുടങ്ങി ചെമ്മാട് നഗരത്തില്‍ സമാപിക്കും. വൈകീട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് മുഹ്‍സിന്‍ തങ്ങള്‍, ജാബിര്‍ തൃക്കരിപ്പൂര്‍, സിദ്ദീഖ് മാസ്റ്റര്‍, സി.പി. ബാസിത്ത് പ്രസംഗിക്കും. വാഹന പ്രചരണം രാവിലെ 9 ന് ദാറുല്‍ ഹുദാ പരിസരത്ത് നിന്നും ആരംഭിക്കും.
യോഗത്തില്‍ മുഹമ്മദലി പുളിക്കല്‍, യൂനുസ് ചെമ്മാട്, വി. മുര്‍ശാദ്, സയ്യിദ് ഹുസൈന്‍, ഖാദര്‍ മുസ്‍ലിയാര്‍ പ്രസംഗിച്ചു.