![]() |
SKSSF കാസര്‍ഗോഡ്
ജില്ലാ ആദര്‍ശ സമ്മേളനത്തിന്
തുടക്കം കുറിച്ച് കാഞ്ഞങ്ങാട്
SYS ജില്ലാ
ട്രഷറര്‍ മെട്രോ മുഹമ്മദ്
ഹാജി പതാക ഉയര്‍ത്തുന്നു
|
കാഞ്ഞങ്ങാട് : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്
ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി
നടക്കുന്ന മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്
വ്യാപാരി ഭവനില്‍ ആദര്‍ശ സമ്മേളനവും മുഖാമുഖവും ആരംഭിച്ചു. സുന്നിയുവജനസംഘം
ജില്ലാട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പരിപാടിക്ക് തുടക്കം കുറിച്ച് പതാക
ഉയര്‍ത്തി. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം, , കീച്ചേരി അബ്‌ദുള്‍ഗഫൂര്‍ മൗലവി, ഹംസ മുസ്ലിയാര്‍, എം.മൊയ്‌തു മൗലവി,
ടി.പി.അലി ഫൈസി, ഹാരീസ് ദാരിമി ബെദിര, അബ്‌ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍,
മുബാറക്ക് ഹസൈനാര്‍ ഹാജി, അഷ്‌റഫ് മിസ്‌ബാഹി, ഷമീര്‍ ഹൈത്തമി ബല്ല കടപ്പുറം,
അബ്‌ദുല്ല ദാരിമി തോട്ടം, ബഷീര്‍ ബെളളിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്‌ദുളള ഹാജി,
എന്‍.പി.അബ്‌ദുറഹ്മാന്‍ മാസ്റ്റര്‍, കെ.യു.ദാവൂദ് ഹാജി, ഹാഫിസ് അബൂബക്കര്‍
നിസാമി, സി.മുഹമ്മദ്‌കുഞ്ഞി, വണ്‍ഫോര്‍ അബ്‌ദുറഹ്മാന്‍, യൂസഫ് മദനി ആറങ്ങടി,
താജുദ്ദീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, ഉമ്മര്‍ തൊട്ടിയില്‍, കെ.എം.മുനീര്‍
മൗലവി, മൊയ്‌തു ചെര്‍ക്കള, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍
തുടങ്ങിയവര്‍ സംബന്ധിച്ചു. ആദര്‍ശ സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്ക് 2
മണി മുതല്‍ നടക്കുന്ന മുഖാമുഖം പരിപാടിക്ക് സലീം ഫൈസി ഇര്‍ഫാനി, മുസ്‌തഫ അഷ്‌റഫി
കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഷൗക്കത്ത് ഫൈസി മഞ്ചേരി, ഗഫൂര്‍ അന്‍വരി
തുടങ്ങിയവര്‍ നേതൃത്വം നല്‍കും.