മതേതരത്വം സംരക്ഷിക്കാന്‍ SKSSF പ്രതിജ്ഞാബദ്ധം : സത്താര്‍ പന്തല്ലൂര്‍

തൃശൂര്‍ : പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും, മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരെ എക്കാലത്തും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. മുസ്‍ലിം രാഷ്ട്രമായ പാക്കിസ്ഥാനില്‍ ഭരണാധികാരികളെ പോലും അസ്ഥിരപ്പെടുത്തുന്പോള്‍ ഇന്ത്യയില്‍ മാതൃകാപരമായ സമീപനമാണ് ഇന്ത്യന്‍ മുസ്‍ലിംകള്‍ കൈക്കൊള്ളുന്നതെന്നും മുസ്‍ലിംകള്‍ സ്വരാജ്യ സ്നേഹികളായതു കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തിയില്‍ നടന്ന മനുഷ്യജാലികയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.