ബദിയടുക്ക : SKSSF കാസര്‍കോട് ജില്ലാകമ്മിറ്റി ജനുവരി
26ന് മഞ്ചേശ്വരത്ത് വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി ബദിയടുക്ക
മേഖല കമ്മിറ്റി ജാലിക സംഗമം നടത്തി. മേഖല പ്രസിഡണ്ട് മുനീര്‍ ഫൈസി ഇടിയടുക്ക
അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.
റസാഖ് അര്‍ശദി കുമ്പഡാജ, ജലാലുദ്ദീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, യൂസഫ്
ഫൈസി പുണ്ടൂര്‍, അബ്ദുല്‍ഖാദര്‍ കുമ്പഡാജ, ബഷീര്‍ ദാരിമി നെക്രാജ, സിദ്ദീഖ്
ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു.