മനുഷ്യജാലിക റിപ്പബ്ലിക് ദിന റാലി അലങ്കോലപ്പെടുത്താന്‍ ശ്രമം

ചെറുതുരുത്തി : SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക റിപ്പബ്ലിക് ദിന റാലിയിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി അലങ്കോലപ്പെടുത്താന്‍ ശ്രമം. ആറ്റുപുറം ഖത്തീബ് സിദ്ദീഖ് മൗലവിയും ചിറ്റണ്ട തൃക്കണ പതിയാരം ഖത്തീബ് അബ്ബാസ് മിസ്‍ബാഹിയുമാണ് ബൈക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. SKSSF പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന രൂപത്തില്‍ അസഭ്യം പറയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ബൈക്ക് ഇടിക്കാനും ശ്രമിച്ചതായി വളണ്ടിയര്‍മാര്‍ പറയുന്നു. പോലീസിന്‍റെയും വളണ്ടിയര്‍മാരുടെയും സംയോജിതമായ ഇടപെടല്‍ മൂലമാണ് അത്യാഹിതം സംഭവിക്കാതിരുന്നത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും പോലീസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്. മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തീബുമാരായ ഇവരുടെ പ്രവര്‍ത്തനം മുസ്‍ലിം സമുദായത്തിനും അപമാനമാണെന്നും ഇത്തരക്കാരെ മഹല്ലുകളില്‍ നിന്നും മാറ്റി നിര്‍ത്താന്ന സമുദായ നേതൃത്വം ശ്രമിക്കണമെന്നും ഇവരുടെ പ്രവര്‍ത്തനം അങ്ങേയറ്റം അപലപനീയമാണെന്നും SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.
- ബശീര്‍ കല്ലേപ്പാടം, മീഡിയാ കണ്‍വീനര്‍, SKSSF