ജിദ്ദ
: നൂറ്റാണ്ടുകളുടെ
പാരന്പര്യമുള്ള ഇന്ത്യയിലെ
മതേതരത്വമാണ് ഇന്നു കാണുന്ന
വികാസങ്ങളിലേക്ക് ഇന്ത്യാ
രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്നും
ഇതിന് ഊര്‍ജ്ജവും ഓജസ്സും
നല്‍കിയത് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍
നലനിന്നിരുന്ന സൗഹൃദമാണെന്നും
പ്രമുഖ ചരിത്രകാരനും പി.എസ്.എം.ഒ
കോളേജ് ചരിത്ര വിഭാഗം തലവനും
അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍
സ്കൂള്‍ പ്രിന്‍സിപ്പലുമായ
പ്രൊഫസര്‍ എം. അബ്ദുല്‍
അലി അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക്
ദിനാചരണത്തോടനുബന്ധിച്ച്
ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍
സംഘടിപ്പിച്ച മനുഷ്യജാലിക
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. രണ്ടാം
നൂറ്റാണ്ടിന്‍റ് അവസാന
ദശകങ്ങള്‍ മുതല്‍ ഉണ്ടായിത്തുടങ്ങിയ
വര്‍ഗ്ഗീയ അസ്വസ്ഥത വലിയ
ഭീഷണിയാണെന്നും ലോക
രാജ്യങ്ങളോടൊപ്പമെത്താനുള്ള
ഇന്ത്യയുടെ ന്യായമായ ശ്രമങ്ങളെ
അത് പ്രതികൂലമായി ബാധിക്കുമെന്നും
അദ്ദേഹം പറഞ്ഞു.
ജെ.ഐ.സി.
കോ-ഓഡിനേറ്റര്‍
ഉബൈദുല്ലാ തങ്ങള്‍ മേലാറ്റൂരിന്‍റെ
അദ്ധ്യക്ഷതയില്‍ നടന്ന
പരിപാടിയില്‍ ഡയറക്ടര്‍
ടി.എച്ച്.
ദാരിമി
വിഷയമവതരിപ്പിച്ചു.
അബൂബക്കര്‍
അരിന്പ്ര, ഉസ്മാന്‍
ഇരിങ്ങാട്ടിരി, സലീം
അന്‍വരി തുടങ്ങിയവര്‍
പ്രസംഗിച്ചു. ഉസ്മാന്‍
എടത്തില്‍ പ്രതിജ്ഞ
ചെല്ലിക്കൊടുത്തു. ബാസിം
വലിയകത്തിന്‍റെ നേതൃത്വത്തിലുള്ള
അല്‍നൂര്‍ ഗായക സംഘം ദേശഭക്തി
ഗാനങ്ങള്‍ അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ്
മെന്പര്‍ അബ്ദുല്‍ അസീസ്
പറപ്പൂര്‍ സ്വഗതവും നന്ദിയും
പറഞ്ഞു.