ഖാസിയുടെ മരണം; തെളിച്ചം മാസിക അന്വേഷണാത്മക പതിപ്പ് പുറത്തിറങ്ങി

കാസര്‍ഗോഡ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും ചെന്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് സി.ബി.. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കെ തെളിച്ചം മാസിക ഖാസിയുടെ മരണം കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ചു കൊണ്ടുള്ള അന്വേഷണാത്മക പതിപ്പ് പുറത്തിറക്കി. മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് ആനുകാലിക മാഗസിനാണ് തെളിച്ചം മാസിക. റിപ്പബ്ലിക് ദിനത്തില്‍ കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നടന്ന SKSSF മനുഷ്യജാലിക വേദിയില്‍ വെച്ച് മെട്രോ മുഹമ്മദ് ഹാജി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.