ദുബൈ SKSSF മനുഷ്യജാലിക കോണ്‍സുല്‍ ഓഫ് ഇന്ത്യ കമ്മൂണിറ്റി അഫേഴ്സ് സേവ്യര്‍ ഫ്രാന്‍സിസ് കാക്ക ഉദ്ഘാടനം ചെയ്യും
ദുബൈ
: റിപ്പബ്ലിക്
ദിനത്തോടനുബന്ധിച്ച് രാക്ഷ്ട്ര
രക്ഷക്ക് സൗഹൃദത്തിന്‍റെ
കരുതല്‍ എന്ന പ്രമേയവുമായി
കേരളത്തിനകത്തും പുറത്തും
വിദേശ രാജ്യങ്ങളിലുമായി
SKSSF
നടത്തുന്ന
മനുഷ്യജാലിക ദുബായില്‍
27/01/2012
വെള്ളിയാഴ്ച
(
നാളെ)
രാത്രി 8
മണിക്ക് ബഹു.
കോണ്‍സുല്‍
ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി
അഫേഴ്സ് സേവ്യര്‍ ഫ്രാന്‍സിസ്
കാക്ക ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഹാമിദ്
കോയമ്മ തങ്ങള്‍,
ഐസക്
പട്ടാണിപ്പറന്പില്‍ (
ഖലീജ്
ടൈംസ്),
ബശീര്‍
തിക്കോടി,
നാരായണന്‍
വെളിയങ്കോട്,
സബാ
ജോസഫ്,
അഡ്വക്കേറ്റ്
യസീദ്,
പ്രൊഫ.
കബീര്‍,
സയ്യിദ് ശുഐബ്
തങ്ങള്‍ തുടങ്ങി വിവിധ സാമൂഹ്യ
രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍
പരിപാടിയില്‍ സംബന്ധിക്കും.
ശൗക്കത്തലി
മണ്ണാര്‍ക്കാട് പ്രമേയ
പ്രഭാഷണം നടത്തും.
തുടര്‍ന്ന്
നടക്കുന്ന മനുഷ്യജാലികയില്‍
നേതാക്കളും പ്രവര്‍ത്തകരും
കണ്ണികളാകും.
പ്രതിജ്ഞക്ക്
ശേഷം ദേശീയോദ്ഗ്രഥന ഗാനാലാപനം
ബശീര്‍ പുളിങ്ങോമും സംഘവും
ആലപിക്കും.
ദേശ
ഭക്തി ഗാനത്തോടെ പരിപാടി
സമാപിക്കും.
|
Location map |