കേരള മുസ്‌ലിം നവോത്ഥാനം പ്രേരക ശക്‌തി സമസ്‌ത : മാധ്യമ സെമിനാര്‍

റിയാദ്‌ : കേരള മുസ്‌ലിം നവോത്ഥാനം പ്രേരക ശക്‌തി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയാണന്നും മററുളളവര്‍ക്ക്‌ വഴി കാട്ടിയായി മുന്നില്‍ നടന്നത്‌ സമസ്‌തയും കീഴ്‌ഘടങ്ങളുമാണന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85 ാം വാര്‍ഷിക സമ്മേളനത്തോട�ബന്ധിച്ച്‌ 'കേരള മുസ്‌ലിം നവോത്ഥാനം സമസ്‌തയുടെ പങ്ക'്‌' എന്ന വിഷയത്തില്‍ മാധ്യമ സെമിനാറില്‍ പങ്കെടുത്ത പണ്ഡിതരും മാധ്യമ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക പൈതൃകത്തെ തളളി പറഞ്ഞവരും വ്യാജ ത്വരീഖത്തുകളിലൂടെ കപട ആത്‌മീ സാമ്രാജ്യം സൃഷ്‌ടിക്കാന്‍ വെമ്പല്‍ കൊണ്ടവരും തീവ്രവാദം കൊണ്ട്‌ മനസ്സ്‌ കീഴടക്കാന്‍ ശ്രമിച്ചവരും പരാജയപ്പെട്ടത്‌ സമസ്‌തയുടെ സാന്ദര്‍ഭീകമായ ഇടപെടലുകള്‍ കൊണ്ടാണ്‌. മുസ്‌ലിംകളെ ഭിന്നിപ്പിക്കാനല്ല മറിച്ച്‌ അവരെ യോജിപ്പിക്കാനാണ്‌ എന്നും സമസ്‌ത ശ്രമിച്ചിട്ടുളളത്‌. രൂപീകരണ പശ്ചാതലം മുതല്‍ ശരീഅത്ത്‌ വിവാദം വരെ സമസ്‌ത സ്വീകരിച്ച നിലപാടുകള്‍ ഈ വസ്‌തുത വ്യക്‌തമാക്കുന്നുണ്ട്‌. മുസ്‌ലിംകളില്‍ ശിര്‍ക്ക്‌ ആരോപിച്ച്‌ ശൈതല്യം സൃഷ്‌ടിക്കാന്‍ ശ്രമിച്ചവരോടും ബിദ്‌അത്തിന്‍െറ പേരില്‍ അനൈക്യം ഉണ്ടാക്കിയവരോടും അരുത്‌ എന്ന്‌ പറഞ്ഞത്‌ സമസ്‌തയാണ്‌. പ്രാഥമിക മദ്രസ്സ മുതല്‍ അറബിക്‌ കോളേജുകള്‍ തുടങ്ങി എന്‍ജിനിയറിങ്ങ്‌ കോളേജുകളില്‍ എത്തി നില്‍ക്കുന്ന സമസ്‌തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സമുദായത്തെ വിദ്യാഭ്യാസ രംഗത്ത്‌ സമസ്‌ത എങ്ങോട്ട്‌ നയിക്കുന്നുവെന്നതിന്‍െറ ഉദാഹരണങ്ങളാണ്‌. സ്‌ത്രീ സ്വാതന്ത്ര്യം ഇംഗ്‌ളീഷ്‌ ഭാഷ പഠനം തുടങ്ങിയ കാര്യങ്ങളില്‍ സമസ്‌ത സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ്‌ ലോകത്തെ പല പണ്ഡിത സംഘടനകളും സ്വീകരച്ചത്‌. അവയെല്ലാം ഉപാധികളോടെയുളള നിയന്ത്രണങ്ങള്‍ മാത്രമാണ്‌. ഏതൊരു പ്രസ്‌താനത്തിന്‍െറയും നിലപാടുകള്‍ വ്യക്‌തമാക്കുന്നത്‌ അതിന്‍െറ ഭരണ ഘടനയാണ്‌. സ്‌ത്രീ സ്വാതന്ത്ര്യം ഇംഗ്‌ളീഷ്‌ ഭാഷാ പഠനം ഇവയിലെല്ലാം സമുദായ പുരോഗതിക്കായി യത്‌നിക്കാനാണ്‌ സമസ്‌ത ഭരണഘടന നിര്‍ദേശിക്കുന്നത്‌. വൈകാരികതകള്‍ക്കടിമപ്പെട്ട്‌ അപകടമായ തീരുമാനങ്ങളെടുക്കാതെ വിഷയങ്ങളുടെ അകവും പുറവും പഠിച്ച്‌ തീരുമാനങ്ങളെടുക്കുന്നതുകൊണ്ടാണ്‌ ഖാദിയാനിസം പോലെയുളള കാര്യങ്ങളില്‍ സമസ്‌തയുടെ തീരുമാനങ്ങളോടൊപ്പം ലോകം സഞ്ചരിച്ചത്‌. ഇന്നലകളില്‍ സമുദായത്തിന്‍െറ കുറവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ സമസ്‌ത വര്‍ത്തമാനത്തിന്‍െറ ജീര്‍ണതകളായ സ്‌ത്രീധനം, ധൂര്‍ത്ത്‌, പശ്ചാത്യാനുകരണം ഇവക്കെതിരെയും വര്‍ധിച്ചു വരുന്ന മൂല്യചൂതിക്കെതിരെയും ക്രിയാത്‌മക നിലപാടുകള്‍ സ്വീകരിച്ച്‌ സമുദായത്തെ നേര്‍വഴിക്ക്‌ നയിക്കണമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുഹമ്മദ്‌ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ തങ്ങള്‍ ഉല്‍ഘാടനം ചെയ്‌തു. ളിയാഉദ്ദീന്‍ ഫൈസി കാടേരി വിഷയമവതരിപ്പിച്ചു. അക്‌ബര്‍്‌ വേങ്ങാട്‌ (ചന്ദ്രിക), നജീം കൊച്ചുകുലുങ്ങ്‌ (മാധ്യമം), അബ്‌ദുല്‍ റഷീദ്‌ ഖാസിമി (തേജസ്‌), ഷക്കീബ്‌ കൊളക്കാടന്‍ (ദീപിക), നാസര്‍ കാരന്തൂര്‍ (ഏഷ്യാനെററ്‌), ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌), ഡോക്‌ടര്‍ ഖാസിമുല്‍ ഖാസിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ മോഡറേറററായിരുന്നു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു. അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ്‌ വളകൈ, സൈതലവി ഫൈസി, അസീസ്‌ പുളളാവൂര്‍, സമദ്‌ പെരുമുഖം, ഹനീഫ മൂര്‍ക്കനാട്‌, മുസ്‌തഫ ചീക്കോട്‌ തുടങ്ങിയവര്‍ സദസ്സ്‌ നിയന്ത്രിച്ചു.