Showing posts with label Suprabhaatham. Show all posts
Showing posts with label Suprabhaatham. Show all posts

സുപ്രഭാതം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കുക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

ചേളാരി: ജൂലായ് 15 മുതല്‍ ആഗസ്റ്റ് 15 വരെ ആചരിക്കുന്ന സുപ്രഭാതം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആഹ്വാനം ചെയ്തു. മലയാള പത്ര ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന സുപ്രഭാതത്തിന് പുതിയൊരു എഡിഷന്‍കൂടി പാലക്കാട് നിന്ന് ആരംഭിക്കുകയാണ്. കൂടുതല്‍ വരിക്കാരെ ചേര്‍ത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും കാമ്പയിന്‍ വിജയിപ്പിക്കാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.ഇബ്‌റാഹീം മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, പി.കെ.കുഞ്ഞിക്കോയ മുസ്‌ലിയാര്‍ വാവാട്, വി.മൂസക്കോയ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ.മൂസക്കുട്ടി ഹസ്രത്ത്, ടി.എസ്. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ.ഉമര്‍ ഫൈസി മുക്കം, കെ.പി.അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ്.ഹൈദര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
- Samasthalayam Chelari

ഇരട്ട രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജിയില്‍ വിശദമായി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങളെ കുറിച്ച് വിശദ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിലവില്‍ രജിസ്‌ട്രേഷന്‍ എടുക്കാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങളോട് സര്‍ക്കാരിനുള്ള നിലപാട് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. 1960ലെ അനാഥ- അഗതി മന്ദിര നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന വിഷയത്തില്‍ വീണ്ടും വിശദമായി വാദംകേള്‍ക്കാനും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗസുപ്രിംകോടതി ബെഞ്ച് തീരുമാനിച്ചു. ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ കേരളാ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 

കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കവെ ഒരുസംഭവത്തില്‍ ചീഫ് സെക്രട്ടറിക്കു വ്യക്തിപരമായി ഉത്തരവാദിത്തം ഏറ്റെടുത്ത് സത്യവാങ്മൂലം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി അറിയിച്ചു. രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോവാന്‍ തയാറാണ്. ഇക്കാര്യത്തില്‍ കോടതിയുടെ എന്തു നിര്‍ദേശവും അംഗീരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് രണ്ടാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായത്. കേരളത്തിലെ അനാഥാലയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും കൊണ്ടുവന്ന മൂന്നു അഞ്ചും വയസ്സുള്ള കുട്ടികള്‍ താമസിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങളെ ബാലനീതി നിയമത്തില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേസിലെ അമിക്കസ് ക്യൂറി അപര്‍ണാ ഭട്ട് വാദിച്ചു. 2014 ആഗസ്തില്‍ കേരളാ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു അമിക്കസ് ക്യൂറി, കേരളത്തിലെ യതീംഖാനകള്‍ ബാലനീതി നിയമത്തിനു കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്നും സമസ്തയുടെ വാദം തള്ളണമെന്നും ആവശ്യപ്പെട്ടത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ് കേരളത്തിലെ യതീംഖാനകളെന്നും ഏതു നിയമവിരുദ്ധ നടപടിയുണ്ടായാലും ക്രിമിനല്‍കുറ്റത്തിന് കേസെടുത്ത് വിചാരണയ്ക്ക് ഉത്തരവിടാനുള്ള വകുപ്പ് അതില്‍ ഉണ്ടെന്നും സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫാ അഹ്മദി വാദിച്ചു. പിന്നാലെ അമിക്കസ് ക്യൂറിയുടെ വാദം കോടതി തള്ളി. 

നിങ്ങള്‍ക്ക് ബാലനീതി നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്താണ് തടസ്സമെന്ന് കോടതി സമസ്തയോട് ചോദിച്ചു. ആത്മീയസ്വഭാവമുള്ള സ്ഥാപനമായതിനാല്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കേണ്ടിവരുമെന്നും ശിശുസംരക്ഷണനിയമപ്രകാരം യീതാംഖാനയിലെ കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള നടപടികള്‍ അനുകൂലിക്കേണ്ടിവരുമെന്നും സമസ്ത ചൂണ്ടിക്കാട്ടി. 

ബാലനീതി നിയമത്തില്‍ പരാമര്‍ശിച്ച വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ സമസ്തയ്ക്കു കീഴിലുള്ള യതീംഖാനകളില്‍ താമസിപ്പിക്കുന്നില്ലെന്നും ഇവിടെയുള്ളത് വിദ്യാഭ്യാസത്തിനായി രക്ഷാകര്‍ത്താക്കള്‍ മുഖേന പ്രവേശനം നല്‍കിയവരാണെന്നും സമസ്ത വാദിച്ചു. യതീംഖാനകളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അനാഥകുട്ടികളെ കൊണ്ടുവന്ന കേസ് സുപ്രിംകോടതി മുമ്പിലുള്ള കാര്യം ഓര്‍മിപ്പിച്ച രണ്ടംഗബെഞ്ച്, ഈ കേസും ഇരട്ട രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹരജികളും ഒന്നിച്ചു പരിഗണിക്കാമെന്ന് അറിയിച്ചു. 

സമസ്തയ്ക്കു കീഴിലുള്ള യതീംഖാനകള്‍ക്കു വേണ്ടി സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി. 
- http://suprabhaatham.com/registration-samastha-news-spm-pothuvartha/

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ സന്ദര്‍ശിക്കുക

ഏറ്റവും പുതിയ സംഘടനാ വാര്‍ത്തകളും പൊതു വാര്‍ത്തകളും അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്ത സമസ്ത 90ാം വാര്‍ഷികം; സമാപന മഹാസമ്മേളനം ഇന്ന്, സുന്നീ സാഗരമിരമ്പും

ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): സുന്നീ കൈരളിയുടെ മഹാസമ്മേളനത്തിന് ഇന്നു സമാപ്തി. അറബിക്കടലിന്റെ തീരത്തെ സാക്ഷിയാക്കി സുന്നീ സാഗരത്തിന്റെ അജയ്യത വിളിച്ചോതുന്ന മഹാസമ്മേളനത്തിനും അത്യപൂര്‍വമായ പ്രാര്‍ഥനാനിമിഷങ്ങള്‍ക്കും സാക്ഷിയാകാന്‍ കിഴക്കിന്റെ വെനീസ് സജ്ജമായി. ആലപ്പുഴ നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആലപ്പുഴ കടപ്പുറം അതിന്റെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിശാലമായ മനുഷ്യസാഗരത്തിനു വേദിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉദ്‌ബോധനങ്ങളും പ്രാര്‍ഥനകളും നിറഞ്ഞ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ 90-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചതുര്‍ദിന ക്യാംപിനും ഇന്നു സമാപനം കുറിക്കും.
സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗാലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണത്തിനുള്ള സമസ്തയുടെ നിയമപോരാട്ടങ്ങള്‍ക്കു ലഭിച്ച വിജയം സമ്മേളനത്തിനു കൂടുതല്‍ ആവേശം നല്‍കി. ആത്മഹത്യയെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരേയുള്ള എറണാകുളം സി.ജെ.എം കോടതിവിധിയെ സമ്മേളനം സ്വാഗതം ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ചിന് നടക്കുന്ന മഹാസമ്മേളനത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ശൈഖ് ബൂത്തിബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ക്ത്തൂം യു.എ.ഇ, മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് യു.എ.ഇ, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, സയ്യിദ് ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് കെനിയ, ശൈഖ് ഖത്താബ് ഖലീഫ കെനിയ, ശൈഖ് അബ്ദുന്നൂര്‍ ഇബ്‌ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് കെനിയ, ശൈഖ് സയ്യിദ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന, ശൈഖ് ഹംദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പത്മശ്രീ എം.എ.യൂസഫലി, സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് എം.പി, കെ.സി.വേണുഗോപാല്‍ എം.പി, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജി.സുധാകരന്‍ എം.എല്‍.എ, ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ, അഡ്വ.എം.എം.ആരിഫ് എം.എല്‍.എ, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ കൊയ്യോട്, തോമസ് ജോസഫ്, എം.എ.ശൂക്കൂര്‍, എ.എം.നസീര്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും ഇസ്മാഈല്‍ കുഞ്ഞ് ഹാജി നന്ദിയും പറയും.-ജലീല്‍ അരൂക്കുറ്റി-സുപ്രഭാതം . 
കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

സമസ്ത 90ാം വാര്‍ഷിക സമ്മേളനം; തല്‍സമയ പ്രദര്‍ശനം ബഹ്‌റൈനിലും

മനാമ: വ്യാഴം മുതല്‍ ആലപ്പുഴയില്‍ ആരംഭിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ബഹ്‌റൈനിലും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമയിലെ സമസ്ത ആസ്ഥാനത്താണ് തല്‍സമയ സംപ്രേഷണത്തിന് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഫെബ്രു.14 (ഞായറാഴ്ച) വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണമായും എസ്.കെ.എസ്.എസ്.എഫിന്റെ ഓണ്‍ലൈന്‍ ചാനലായ സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ് റൂമിലും www.kicrlive.com, www.skssfnews.com എന്നീ വെബ് സൈറ്റുകളിലും യൂടൂബിലെ SKICRTV യിലും അടുത്ത ദിവസം മുതല്‍ ലഭ്യമായിരിക്കും.
കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടിവി എന്നിവ വഴി മൊബൈലിലൂടെ HD സൗകര്യത്തോടെയും സമ്മേളനം തല്‍സമയം വീക്ഷിക്കാം. 24 മണിക്കൂറും മൊബൈലില്‍ ലഭ്യമാകുന്ന 'KICR SKSSF Radio' റേഡിയോ, ഗൂഗിള്‍ പ്ലെ സ്റ്റോര്‍ വഴി മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. samastha conference എന്ന പേരില്‍ സമ്മേളന വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കുന്ന അപ്ലിക്കേഷനും ഇപ്പോള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ ലഭ്യമാണ്.

ഡിസം. 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്തയുടെ അഭ്യര്‍ത്ഥന

ഈ മാസം 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നേതാക്കളായ പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍), ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍(ജന.സെക്രട്ടറി), പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍(പ്രസിഡന്‍റ്) എന്നിവര്‍ ഒപ്പുവെച്ച അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം (15-12-2015) സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അഭ്യര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം താഴെ:

"ഇരുന്നൂറിലധികം പേര്‍ക്ക് ജീവഹാനി വരുത്തുകയും നിരവധി പേര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെടുത്തു കയും ചെയ്ത ചെന്നൈ പ്രളയം ഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്. 
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചിരിക്കുന്നു.
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകര്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 19ന് ശനിയാഴ്ച പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാനും ഡിസംബര്‍ 18 വെള്ളിയാഴ്ച പള്ളികളില്‍ വച്ച് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനും നിശ്ചയിച്ചിരിക്കുന്നു.
ഈ സദുദ്യമത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല്/മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഹല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ നേതൃത്വം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സമാഹരിച്ച തുകകള്‍ അതാത് റെയ്ഞ്ച് സെക്രട്ടറിമാരെ ഏല്‍പ്പിക്കേണ്ടതും റെയ്ഞ്ച് സെക്രട്ടറിമാര്‍ ഡിസംബര്‍ 26നകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ലിസ്റ്റ് ഓഫിസിലേക്ക് അയയ്ക്കുകയോ വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ ലിസ്റ്റ് സഹിതം നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു."
അക്കൗണ്ട്‌ വിവരം : 
SBT CALICUT UNIVERSITY BRANCH
ACCOUNT NUMBER: 57018248703
IFSC CODE: SBTR 0000200

കാന്തപുരം വിഭാഗത്തിന്റെ അനുഭാവിപോലും തെരഞ്ഞെടുക്കപ്പെടില്ല: സമസ്ത

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപംകൊടുത്ത മുസ്‌ലിംലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തയെ സഹായിക്കുന്ന മുസ്‌ലിംലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്കു തുടക്കംകുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവിപോലും വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടില്ല.
മുസ്‌ലിംലീഗിന്റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിംലീഗിനുമേല്‍ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.-suprabhaatham

കഥാപ്രസംഗ വേദികളില്‍ കാല്‍നൂറ്റാണ്ട്് പിന്നിട്ട് കെ.എസ് മൗലവി

വല്ലപ്പുഴ: ഇസ്്‌ലാമിക കഥാപ്രസംഗ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ ഖ്യാതിയുമായി ജൈത്രയാത്ര തുടരുകയാണ് കളത്തില്‍ സുലൈമാന്‍ എന്ന കെ.എസ് മൗലവി മുണ്ടക്കോട്ടുകുറുശ്ശി. മതപ്രബോധന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഹേതുവായിരുന്ന കഥാകദനം ഇന്ന് അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ രംഗത്ത് വ്യത്യസ്തഥകള്‍ സ്വീകരിച്ച് അനുവാചക ഹൃദയങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഈരടികളിലൂടെ ഇസ്്‌ലാമിക ചരിത്രത്തിന്റെ അനുഭൂതി സൃഷ്ടിച്ചെടുക്കുന്ന കേരളക്കരയിലെ ചുരുക്കം കലാകാരില്‍ ശ്രദ്ധേയനാണ് ഇദ്ദേഹം.
വളരെ ചെറുപ്രായത്തില്‍ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഈ രംഗത്തേക്ക് കടന്ന് വന്നപ്പോള്‍ അവതരണത്തിന് തെരഞ്ഞടുത്തിരുന്നത് സ്വന്തമായി എഴുതിയ കഥകളായിരുന്നു. ആദ്യം അവതരിപ്പിച്ച കഥാപ്രസംഗം 'മൂസാനബിയും ഫിര്‍ഔനും' എന്ന ചരിത്രമായിരുന്നു. ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ വന്ദ്യ ഗുരുക്കന്‍മാരെയും ഇദ്ദേഹം ആദരവോടെ ഓര്‍ക്കുന്നു. പാടാന്‍ കഴിഞ്ഞില്ലെങ്കിലും ചെറുപ്രായത്തില്‍ മാപ്പിളപ്പാട്ടിനോട് വളരെ താല്‍പര്യമായതിനാല്‍ ഗാന രചനയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ നാവിന്‍തുമ്പില്‍ ഇപ്പോഴും കൊണ്ട് നടക്കുന്ന 'ആകെ സത്തിലുമുത്തൊളി', 'ഈത്തമരത്തിന്റെ ഓലത്തുമ്പത്തിരുന്നു കുറുകും പനങ്കിളി' എന്നീ ഗാനങ്ങളുടെ രചയിതാവ് കെ.എസ് മൗലവിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല.

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ 'സ്‌നേഹപൂര്‍വ്വം സുപ്രഭാതം'

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ഇടിയംവയല്‍ സ്വദേശി കോണ്‍ട്രാക്ടര്‍ ടി നൗഫലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം കോളജ് ലീഡര്‍ ബാദുഷ ചേളാരിക്ക് നല്‍കി പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി അധ്യക്ഷനായി. ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ദീന്‍ ബാഖവി, ഷിജില്‍ വാഫി, നാഫിഹ് വാഫി, ജംഷാദ് മാസ്റ്റര്‍, നാസിദ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുല്ല ബാഖവി, ബീരാന്‍കുട്ടി ബാഖവി എന്നിവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 2002ല്‍ ആരംഭിച്ച സ്ഥാപനം 13-ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കത്തിലാണ്. ഇതിനകം 70 വിദ്യാര്‍ഥികള്‍ വാഫി പഠനം പൂര്‍ത്തിയാക്കി വിവിധ മഹല്ലുകളില്‍ സേവനം ചെയ്തു വരുന്നു.
വാഫി, ഉമറലി തങ്ങള്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലായി ക്യാംപസില്‍ 200ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ജില്ലാ ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.

അലകളുടെ പുഴകളുടെയും നാട് സമസ്ത സമ്മേളനത്തിന്റെ തിരയിളക്കത്തില്‍

ആലപ്പുഴ : വിപ്ലവത്തിന്റെ വളക്കൂറുളള മണ്ണില്‍ സന്മാര്‍ഗത്തിന്റെ പുഴയൊഴുക്കാന്‍ സമസ്ത സമ്മേളനത്തിന് ആലപ്പുഴ വേദിയാകും. കേരളത്തിന്റെ സാസ്‌ക്കാരിക ചരിത്രത്തിന് അമൂല്യ സംഭാവന ചെയ്ത സമസ്ത കേരള ജംഈഅത്തുല്‍ ഉലമയുടെ തൊണ്ണൂറാമത് വാര്‍ഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് നാന്ദിക്കുറിക്കാന്‍ രൂപപ്പെടുത്തിയ സ്വാഗതസംഘ രൂപീകരണത്തില്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.എറണാകുളം ,ആലപ്പുഴ , കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നുളള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറാനുളള സമ്മേളനത്തെ എതിരേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുളളത്. മുവ്വായിരിത്തി ഒന്ന് അംഗ ദക്ഷിണ കേരള സ്വാഗത സംഘം രൂപീകരണം പൂര്‍ത്തിയായി. ഇന്നലെ വൈകുന്നേരം ഇര്‍ഷാദുള്‍ മുസ്ലിം ജാമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇത് നടാടെയാണ് സമസ്ത സമ്മേളനം ദക്ഷിണകേരളത്തിലെത്തുന്നത്. കേരള മുസ്ലിം ജനസാമാന്യത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനത്തിന്റെ സമ്മേളനം എതിരാളികളുടെ ദുഷ്പ്രചാരണത്തിന് അന്ത്യം കുറിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു. നിരവധി രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായിട്ടുളള ആലപ്പുഴയ്ക്ക് സമസ്ത സമ്മേളനം വേറിട്ട അനുഭവമാക്കാനുളള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. വിഭാഗീയത ഇല്ലാത്ത, പോര്‍വിളകളില്ലാത്ത ഒരു ചരടില്‍ കോര്‍ത്ത മുത്തുമാലപോലെ വിശ്വാസത്തിന്റെ തിരിനാളവുമായി പ്രവര്‍ത്തകര്‍ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ദക്ഷിണ കേരള സ്വാഗത സംഘത്തിന് പുറമെ ജില്ലാതല സ്വാഗത സംഘങ്ങളും രൂപീകരിക്കും. ഇതിനായുളള സമയവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കന്യാകുമാരി മുതല്‍ എറണാകുളം വരെയുളള ജില്ലകളെയാണ് ദക്ഷിണ കേരളത്തിന്റെ ഭാഗമായി ഉള്‍ക്കൊളളിച്ചിട്ടുളളത്. സ്വാഗത സംഘ രൂപീകരണ വേളയില്‍ ഒഴുകിയെത്തി പ്രവര്‍ത്തകരുടെ ആവേശം സമ്മേളനത്തിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു. പ്രായാധിക്യവും ആരോഗ്യവും വകവെക്കാതെ വന്ദ്യവയോധികര്‍ വേദിയിലും ഹാളിലും അണിനിരന്നത് യുവാക്കള്‍ക്ക് പ്രചോദനമായി.

സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ഞായർ) കോഴിക്കോട്

ഉച്ചക്ക് 2 മണിക്ക്  നടക്കുന്ന സിംപോസിയം മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു(ഞായർ) കോഴിക്കോട്നടക്കും. ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് 'ബ്യൂറോക്രസി പരിധിവിടുന്നുവോ' എന്ന വിഷയത്തില്‍ നടക്കുന്ന സിംപോസിയം എം.കെ രാഘവന്‍ എം.പിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. പി.സി വിഷ്ണുനാഥ് എം.എല്‍.എ, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, പി.എം സാദിഖലി, ടി.വി ബാലന്‍, അഡ്വ. മുഹമ്മദ് റിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്റര്‍ ആയിരിക്കും.
വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ വാര്‍ഷികാഘോഷ പരിപാടി എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.

സുപ്രഭാതം മലപ്പുറം ഒന്നാം വാര്‍ഷികാഘോഷവും സമസ്ത ഈസ്റ്റ് ജില്ലാ സ്വാഗത സംഘ രൂപീകരണവും (SKICR Record)

കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്സമയം സംപ്രേഷണം ചെയ്തു പ്രോഗ്രാമിന്‍റെ റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം   

സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ശനി) മലപ്പുറത്ത്

മലപ്പുറം: നേര്‍വായനയുടെ സുകൃതവുമായി മലയാളമാധ്യമരംഗത്ത് ഒരു വര്‍ഷം പിന്നിട്ട സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു മലപ്പുറത്തു നടക്കും. രാവിലെ പത്തുമുതല്‍ മലപ്പുറം കുന്നുമ്മല്‍ വാരിയംകുന്നത്ത് ടൗണ്‍ഹാളിലാണ് ആഘോഷപരിപാടി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാകും.സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കോഴിക്കോട് വലിയഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി ഉബൈദുള്ള എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.എ ചേളാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി സംസാരിക്കും. 
'ഭാരതീയ നവോഥാനത്തില്‍ മലബാറിന്റെ പങ്ക്' എന്ന വിഷയത്തില്‍ സിമ്പോസിയം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍

അറബിക് യൂനിവേഴ്‌സിറ്റിയെ വിവാദങ്ങള്‍ കൊണ്ട് തകര്‍ക്കരുത്

കേരളത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിമിത്തമായേക്കാവുന്ന അറബിക് യൂനിവേഴ്‌സിറ്റിയെ വര്‍ഗീയവത്കരിച്ച് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം തീര്‍ച്ചയായും ചരിത്ര ബോധമില്ലായ്മയാണ്.ഇവിടെ ഭാഷയെയും സംസ്‌കാരത്തെും വര്‍ഗീയവല്‍ക്കരിക്കുന്നതും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതും കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഗുണകരമാകും.എന്നാല്‍ ആത്യന്തികമായ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹ്യ പുരോഗതിക്കും രാജ്യനന്മയ്ക്കും വിഘാതമാകുന്ന പിന്തിരിപ്പന്‍ ആശയമാണ് വര്‍ഗീയത.അത് ഒരു ഭാഷയുടെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും കൂടുതല്‍ അപകടകരമാകും. ഏത് തരം ആളുകളില്‍ നിന്നുണ്ടായാലും വര്‍ഗീയ വീക്ഷണങ്ങള്‍ ചെറുക്കപ്പെടണം.
അറബിക് യൂനിവേഴ്‌സിറ്റിയെ എതിര്‍ക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കി വസ്തുതകള്‍ കാണാതെ പോകുകയാണ്.

ന്യൂനപക്ഷ ആനുകൂല്യം വില്‍പനക്കുള്ളതല്ല

വിദ്യാഭ്യാസരംഗത്തെ മൂലധനശക്തികളെപ്പോലും വെല്ലുന്നവിധത്തിലാണ് കേരളത്തിലെ സ്വാശ്രയമാനേജുമെന്റുകള്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞൂറ്റുന്നത്. എം.ഇ.എസ് മാനേജ്‌മെന്റ് സ്വന്തംനിലക്ക് പ്രവേശനംനടത്തിയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ 61 സീറ്റുകള്‍ ജസ്റ്റിസ് ജെ.എം ജയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരിക്കുകയാണ്.
സര്‍ക്കാരുമായുള്ള കരാര്‍ ലംഘിച്ചാണു മാനേജ്‌മെന്റ് പ്രവേശനംനല്‍കിയത്. എം.ഇ.എസ് പെരിന്തല്‍മണ്ണ മെഡിക്കല്‍കോളജിലെ 61 എം.ബി.ബി.എസ് സീറ്റും ഡെന്റല്‍ കോളജിലെ ആറു ബി.ഡി.എസ് സീറ്റുമാണ് കമ്മിറ്റി റദ്ദാക്കിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശിച്ച പതിനഞ്ചുദിവസം മാത്രമാണ് ഇനി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ മുമ്പിലുള്ളത്. ഇതിനകം പ്രവേശനം പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടും.

മാസപ്പിറവി കണ്ടില്ല. സഊദിയില്‍ ബലിപെരുന്നാള്‍ 24ന് വ്യാഴാഴ്ച.

അറഫാ സംഗമം ബുധനാഴ്ച 
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം 23 ന്. ഇന്നു മാസപിറവി ദർശിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സഊദിയില്‍ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് സഊദി മതകാര്യമന്ത്രാലയം അറിയിച്ചു. 24 നാണ് സഊദിയില്‍ ബലിപെരുന്നാള്‍.

മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടിഞ്ഞാണിടണം : കോട്ടുമല

മലപ്പുറം : മതേതര ഭാരതത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കടിഞ്ഞാണിടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളെ അപമാനിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി നടത്തിയ വില കുറഞ്ഞ പ്രസ്താവന അധിക്ഷേപാര്‍ഹമാണ്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയാണ് സ്വാമി ചെയ്തത്.
എല്ലാ കാലഘട്ടത്തിലും വില കുറഞ്ഞ തന്ത്രങ്ങളിറക്കി ശ്രദ്ധ പിടിച്ചെടുക്കാന്‍ സുബ്രഹ്മണ്യം സ്വാമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നാം കണ്ടതാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ നടത്തിയ സ്വാമിയുടെ ശ്രമം ചിലരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹം മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.
പള്ളികള്‍ മതപരമായ സ്ഥലമല്ലെന്നും അത് വെറും കെട്ടിടമാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാമെന്നുമായിരുന്നു സ്വാമി പറഞ്ഞത്. പള്ളികള്‍ പ്രാര്‍ഥന നടത്താനുള്ള കേവലം കെട്ടിടമാണെന്നാണ് സ്വാമി മനസിലാക്കിയത്. പള്ളികള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല ദൈവത്തിന്റെ ഭവനങ്ങളാണെന്ന് കോട്ടുമല പറഞ്ഞു. ഇത് മനസിലാകണമെങ്കില്‍ മതങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്വാമി തയാറാകണം. ദൈവം സര്‍വവ്യാപിയാണെന്ന് മനസിലാക്കാനുള്ള സമാന്യ വിവരം പോലും അദ്ദേഹം കാണിച്ചില്ല.
ദൈവം അമ്പലങ്ങളില്‍ മാത്രമാണ് വസിക്കുന്നതെന്ന അല്‍പ്പത്തം വിളമ്പിയ സ്വാമിയെ തള്ളിപ്പറയാന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗേഗോയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യയും തയാറായത് അഭിനന്ദനാര്‍ഹമാണ്. വാര്‍ത്തകളില്‍ ഇടം പിടിക്കാനും ഗാലറിയില്‍ നിന്ന് കൈയടി നേടാനും നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ സ്വാമി നിര്‍ത്തിയില്ലെങ്കില്‍ ബി.ജെ.പി നേതൃത്വം നടപടിയെടുക്കണം. സ്വാമിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അഖിലേന്ത്യാ നേത്വത്വവും പ്രധാനമന്ത്രിയും ശരി വയ്ക്കുകയും ഇത്തരം വര്‍ഗീയ വിഷം വിളമ്പുന്നവരെ നിലയ്ക്ക് നിര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- http://suprabhaatham.com/item/20150339377

സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനം 2016 ഫെബ്രുവരിയില്‍

കോഴിക്കോട് : കേരളത്തിലെ ആധികാരിക മുസ്‌ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടുകള്‍ പിന്നിട്ട സാഹചര്യത്തില്‍ 90-ആം വാര്‍ഷികം 2016 ഫെബ്രുവരിയില്‍ അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മുശവറ യോഗത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

പതിനായിരത്തോളം മദ്രസ്സകളും നൂറില്‍പരം അറബി കോളജുകളും ആയിരക്കണക്കിന് മഹല്ലുകളിലായി നിരവധി പള്ളിദര്‍സുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്തയുടെ കീഴില്‍ ഒരു ലക്ഷത്തിലധികം മതാധ്യാപകര്‍ 13 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് മത പാഠം നല്‍കുന്നു. മത പ്രബോധകരും സംഘടനയുടെ അനുബന്ധ വിഭാഗങ്ങളും സമുദായത്തിന്റെയും പൊതു സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

സമസ്തയുമായി ബന്ധപ്പെട്ട ഏതു തീരുമാനവും മുഷാവറയുടെ അംഗീകാരത്തോടെ മാത്രമേ സാധൂകരിക്കുകയുള്ളൂ എന്ന നിബന്ധന നിലനില്‍ക്കുമ്പോള്‍ ഇതിനെ ധിക്കരിച്ച് പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരുവിഭാഗം, പരമ്പരാഗതമായി സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍, മഹല്ലുകള്‍ എന്നിവ പിടിച്ചടക്കാനുള്ള ശ്രമം നിരനതരമായി നടത്തിവരികയാണ്. ഈ വിഭാഗം സ്ഥാപിച്ച ഒരു സ്ഥാപനത്തിലും അവകാശവാദം ഉന്നയിക്കാനോ, പ്രശനങ്ങള്‍ സൃഷ്ടിക്കാനോ ഇന്നുവരെ സമസ്തയുടെ അണികള്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ സമസ്തയുടെ സ്ഥാപനങ്ങളും മഹല്ലുകളും തടസ്സപ്പെടുത്തുകയും കയ്യേറുകയും ചെയ്യുക എന്നത് മറുവിഭാഗം സംഘടനാപരമായ ഒരു ആസൂത്രിത പദ്ധതിയായി നടപ്പാക്കിവരികയാണ്. ഇതിനെതിരെ നിയമപാലകരുടെ ഭാഗത്തുനിന്ന് നീതിനിഷേധം ഉണ്ടാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ നേരില്‍കണ്ട് ബോധ്യപ്പെടുത്തുകയും നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

തീവ്രവാദം, അധാര്‍മികത എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുവാനും, മത വ്യതിയാനത്തിനെതിരെ പുത്തന്‍വാദികളെ പ്രതിരോധിക്കാനും, സമാധാനം, ഐക്യം, മത സൗഹാര്‍ദ്ദം എന്നിവ കാത്തുസൂക്ഷിക്കുവാനും, വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്തുനല്‍കിയ വിലപ്പെട്ടസംഭാവനകള്‍ വഴിയും കേരളീയ സമൂഹത്തില്‍ സര്‍വ്വാംഗീകാരവും നേടിയ സംഘടന അതിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ 90 വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ വാര്‍ഷിക പരിപാടികള്‍ സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി സംഘടന പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹ നിര്‍മ്മിതിക്കുള്ള വിവിധ കര്‍മ്മ പദ്ധതികളുമായി വാര്‍ഷിക പരിപാടി താമസിയാതെ ആസൂത്രണം ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.

ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ (പ്രസി. സമസ്ത), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജന. സെക്രട്ടറി. സമസ്ത), സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (ട്രഷറര്‍, സമസ്ത), എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (വൈസ്. പ്രസി, സമസ്ത), കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ (സെക്രട്ടറി, സമസ്ത), എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ (വൈസ്. പ്രസി, സമസ്ത), പി.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ ( പ്രസിഡന്റ്, SKIMVB), സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ (പ്രസി. ജംഇയ്യതുല്‍ മുഅല്ലിമീന്‍) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സമര്‍ഖന്ദ് തൃശൂര്‍ എക്സ്ക്ലൂസീവ് കവറേജ് സുപ്രഭാതം വെബ്സൈറ്റില്‍

സമര്‍ഖന്ദ് തൃശൂര്‍ എക്സ്ക്ലൂസീവ് കവറേജ് സുപ്രഭാതം വെബ്സൈറ്റില്‍
സന്ദര്‍ശിക്കുക : http://suprabhaatham.com/skssf-silver-jubilee