Showing posts with label SAMMELANAM. Show all posts
Showing posts with label SAMMELANAM. Show all posts

SKSSF 'സഖാഫി - സഅദി' സമ്മേളനം ഇന്ന് (വ്യാഴം); ബാഫഖി തങ്ങളുടേയും കണ്ണിയത്ത് ഉസ്താദിന്റേയും മകനും കാന്തപുരത്തിന്റെ മരുമകനും പങ്കെടുക്കും

തല്‍സമയ സംപ്രേഷണം ഓണ്‍ലൈനിൽ
കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാഫി- സഅദി സമ്മേളനം ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും. പരിപാടിയില്‍ സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രന്‍, കണ്ണിയത്ത് ഉസ്താദിന്റെ പുത്രന്‍, കാന്തപുരത്തിന്റെ മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരിക്കും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.സലീം നദവി കണ്ണൂര്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ഖാദര്‍ സഖാഫി, സി.എം.കുട്ടി സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, നാസര്‍ സഖാഫി, ജുനൈദ് സഅദി, ഉസ്മാന്‍ അഹ്‌സനി, അമീര്‍ സഅദി, അബ്ദുല്‍ അസീസ് മദനി, ഹാരിസ് ഹനീഫി, അശ്കര്‍ അഹ്‌സനി, അബ്ദുല്ല സഅദി, ശമീര്‍ സഖാഫി, അബ്ദു റഷീദ് സഅദി, ബശീര്‍ സഅദി, അക്ബര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമ്മേളനം പൂര്‍ണ്ണമായും www.kicrlive.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചുസമ്മേളനവും തുടർന്നുള്ള ചർച്ചകളും കാണാൻ ഇവിടെ click ചെയ്യുക.

കരുവാരകുണ്ട് ദാറുന്നജാത്ത് വാര്‍ഷികവും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണവും സമാപിച്ചു

കരുവാരകുണ്ട്: ദാറുന്നജാത്ത് 38-ാം വാര്‍ഷികവും കെ.ടി. മാനുമുസ്‌ലിയാര്‍ അഞ്ചാം അനുസ്മരണ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനവും പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.ഐ. ഷാനവാസ് എം.പി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുലൈമാന്‍ ദാരിമി ഏലക്കുളം, ഫരീദ് റഹ്മാനി കാളികാവ്, പുത്തനഴി മൊയ്തീന്‍ഫൈസി, വാക്കോട് മൊയ്തീന്‍ ഫൈസി, നജാത്ത് മാനേജര്‍ എന്‍.കെ.അബ്ദുറഹ്മാന്‍, എം. അലവി, അബ്ദുല്‍കരീം ബാഖവി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അന്യസംസ്ഥാന പദ്ധതികള്‍‌ക്ക് വഴിയൊരുക്കി ദാറുല്‍ഹുദാ സമ്മേളനം

കേരള മോഡല്‍ മഹല്ല്‌ സംവിധാനം ഇതര സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനും അവിടങ്ങളില്‍ പ്രാഥമിക മതപാഠ ശാലകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാനുമുള്ള പദ്ധതി പ്രഖ്യാപനത്തോടെ ശ്രദ്ധേയമായി ദാറുല്‍ ഹുദാ പന്ത്രണ്ടാം സനദ് ദാന മഹാ സമ്മേളനം. കേരളത്തിന്‌ പുറത്തെ മത- സാമൂഹിക ശാക്തീകരണമാണ്‌ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ മത-സാമൂഹിക-വൈജ്ഞാനിക ശാക്തീകരണ സംരംഭങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്ന വിവിധ പദ്ധതികളാണ്‌ ത്രിദിന സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്‌.
സമന്വയ വിദ്യാഭ്യസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകളുപയോഗിച്ച്‌ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്ത രംഗത്ത്‌ ചരിത്രം രചിക്കാന്‍ കര്‍മ്മസജ്ജരായ 461 യുവ പണ്ഡിതരാണ്‌ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളില്‍ നിന്നും ഹുദവി ബിരുദം ഏറ്റുവാങ്ങിയത്‌. 28 വര്‍ഷത്തെ വൈജ്ഞാനിക വിപ്ലവത്തിന്റെ നിറവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥക്ക്‌ ആസൂത്രിതമായ പരിഹാര പദ്ധതികളുടെ ആലോചനക്ക്‌ വേദിയൊരുക്കിയ സമ്മേളനത്തില്‍ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥി പ്രതിനിധികളും നേതാക്കളും പങ്കുചേര്‍ന്ന്‌ ദാറുല്‍ഹുദാ ചരിത്രത്തില്‍ പുതിയ ചരിത്രം തീര്‍ത്തു.

ജാമിഅ സമ്മേളനത്തിലെ ബഹ്‌റൈൻ എം.പിമാരുടെ പ്രഭാഷണം ശ്രദ്ധേയമായി

ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പങ്കെടുത്ത ബഹ്‌റൈന്‍ 
എം.പിമാര്‍  
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ 
തങ്ങള്‍ക്ക്‌ 
ബഹ്‌റൈന്റെ 
ഉപഹാരം നല്‍കുന്നു
മനാമ:ബഹ്‌റൈനിലെ പ്രവാസി മലയാളികളെ പ്രകീര്‍ത്തിച്ച്‌ ബഹ്‌റൈന്‍ എം.പി മാര്‍ കേരളത്തില്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത്‌ പട്ടിക്കാട്‌–ഫൈസാബാദില്‍ കഴിഞ്ഞ ദിവസം സമാപിച്ച ജാമിഅ നൂരിയ്യ അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമ്മേളനത്തിലാണ്‌ ബഹ്‌റൈന്‍ എം.പിമാരായ ബഹു. ഹസന്‍ ഈദ്‌ ബുഖമ്മാസ്‌, ബഹു. അഹ്‌ മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത എന്നിവരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമായത്‌.
‘ജാമിഅ നൂരിയ്യ’ എന്ന സ്ഥാപനത്തിന്റെ പേര്‌ സൂചിപ്പിക്കും പോലെ തന്നെ പ്രകാശഭൂരിതമായ നിങ്ങളെ ദര്‍ശിക്കാനാണ്‌ ഞങ്ങള്‍ ഇവിടെ എത്തിയത്‌ എന്ന മുഖവുരയോടെയാണ്‌ ബഹു. ഹസന്‍ ഈദ്‌ ബുഖമ്മാസ്‌ എം.പി. തന്റെ പ്രഭാഷണം ആരംഭിച്ചത്‌.
തുടര്‍ന്ന്‌ “നിങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ പ്രവാചക സ്‌നേഹികളല്ലേ?” എന്ന്‌ സദസ്സിനോട്‌ ചോദിച്ച്‌, അവരെ കൊണ്ട്‌ മറുപടി പറയിപ്പിച്ച്‌ സദസ്സിനെ ആവേശ ഭരിതമാക്കി പ്രഭാഷണം തുടര്‍ന്ന അദ്ധേഹം, പ്രവാചക സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ ഇത്തരം പണ്‌ഢിതരെ (ബിരുദദാരികളെ ചൂണ്ടിക്കാണിച്ച്‌) വാര്‍ത്തെടുക്കേണ്ടത്‌ നമ്മുടെ കടമയാണെന്നും വ്യക്തമാക്കി.

ഫൈസാബാദ് വീണ്ടും ചരിത്രമെഴുതി; ജാമിഅ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി

 
ഫൈസാബാദ് (പട്ടിക്കാട്): പടരുന്ന ജീര്‍ണതകള്‍ വെടിഞ്ഞ് മതമൂല്യങ്ങളോടെ ആദര്‍ശപാതയില്‍ സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്ത് ജാമിഅ നുരിയ്യ 51-മത് വാര്‍ഷിക 49-മത് സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. 

മതവൈജ്ഞാനികഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം. വിശ്വാസി സാഗരത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ശുഭ്രസാഗരം ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ഹൃദയങ്ങളിലാണെന്ന് സമാപന സമ്മേളനം ഉദ്‌ഘോഷിച്ചു. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 153 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 5922 ആയി ഉയര്‍ന്നു.
കാലികവും ചരിത്രവും സമ്വനയിച്ച് ഫൈസാബാദിലെ പൂക്കോയതങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനം ഇസ്‌ലാമിക വിഷയങ്ങളെ സൂക്ഷമമായി അപഗ്രഥിച്ചു. വര്‍ത്തമാന ജീര്‍ണതക്ക് കാരണം സമൂഹം മതങ്ങളില്‍ നിന്ന് അകന്നതാണെന്നും ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മിതഭാഷയാണ് ഇസ്‌ലാമിന്റേതെന്നും ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജാഗ്രത്തായിരിക്കാനും സമ്മേളനംആഹ്വാനം ചെയ്തു. ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവ പ്രധാന സെഷനുകളായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ് 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്.
 മുസ്ല്യാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത, തര്‍ക്കി പ്രതിനിധികളായ ബിലാല്‍ അക്കിക്കോസ് , ശഅ്ബാന്‍ കുക്ക് , ഒമാനില്‍ നിന്നുള്ള ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അബ്ദു റസാഖ് റജബ് ആബിദീന്‍, അബ്ദുല്ലാ മുഹമ്മദ് ഖല്‍ഫാന്‍, സ്വാലിഹ് ബിന്‍ സഈദ് അലി, അബ്ദല്ല സഈദ് എംപി, തുടങ്ങിയവര്‍ അതിഥികളായിരുന്നു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, 
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍. സയ്യിദ് ജമലുല്ലൈലി തങ്ങള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍. സയ്യിദ് ജമലുല്ലൈലി തങ്ങള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി കെ മമ്മദ് ഫൈസി. പി. അബ്ദുല്‍ ഹമീദ് അഡ്വ എം ഉമര്‍ എംഎല്‍എ. അഡ്വ എന്‍ ശംസുദ്ദീന്‍ എംഎല്‍എ, സംസാരിച്ചു.
കൂടുതല്‍ ജാമിഅ: വാര്‍ത്തകള്‍ക്കും സമ്മേളന ഫോട്ടോ–വീഡിയോകള്‍ക്കും 
(ഇവിടെ ക്ലിക്ക് ചെയ്ത്) www.jamianooriyya.blogspot.comസന്ദര്‍ശിക്കുക

കേരളത്തിന്റെ മതസൗഹൃദം ലോകത്തിന് മാതൃക- ഹൈദരലി തങ്ങള്‍

പെരിന്തല്‍മണ്ണ: ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഏറെ സഹിഷ്ണുത യോടെയാണ് കേരളത്തില്‍ കഴിഞ്ഞു വരുന്നതെന്നും ഈ സൗഹൃദം ലോകജനതയ്ക്ക് മാതൃകയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങള്‍ ഒട്ടുമിക്ക മത പണ്ഡിതര്‍ക്കും ഉപരിപഠനം അസാധ്യമാക്കിയ സാഹചര്യത്തിലാണ് ജാമിഅ നൂരിയ്യ പിറവിയെടുത്തത്. കേരളത്തിലെ ഭൂരിഭാഗം പള്ളികള്‍ക്കും ആയിരക്കണക്കിന് ഇസ്‌ലാമിക മത പഠന കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ജാമിഅയുടെ സന്തതികളായ ഫൈസിമാരാണെന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന് ഇവിടുത്തെ മുസ്‌ലിം ആത്മീയ നേതൃത്വത്തിന്റെ അമരക്കാരെന്ന നിലയില്‍ ഫൈസിമാരുടെ സേവനം വിലമതിക്കാനാ വാത്തതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും സൗദിഅറേബ്യയും തമ്മില്‍ സൗഹൃദബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യയിലെ സൗദി അറേബ്യന്‍ അംബാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സൗദിസന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ നാഴികക്കല്ലായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറെ മലയാളികള്‍ ഉള്ള രാജ്യമായതിനാല്‍ കേരളത്തോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാമിഅ: നൂരിയ്യ: സമാപന മഹാ സമ്മേളനം((RECORD))

 കഴിഞ്ഞ ദിവസം സമാപിച്ച ജാമിഅ.നൂരിയ്യ സമാപന മഹാസമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്‌ത കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം വീഡിയോ റെക്കോര്‍ഡ്‌ ഇവിടെ കേള്‍ക്കാം.
(കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക)

മുസ്‌ലിം സമുദായത്തിന്റെ ദാരിദ്യമകറ്റാന്‍ വഖഫ് സ്വത്ത് ഉപയോഗപ്പെടുത്തണം: മന്ത്രി അലി

 പെരിന്തല്‍മണ്ണ : മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഖഫ് സ്വത്തിന്റെ കാര്യക്ഷമമായ ഉപാേയഗത്തിലൂടെ സാധിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വഖ്ഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നാലു ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെപ്പെട്ടിരുന്നു. ഇന്നത് രണ്ടു ലക്ഷം ഏക്കര്‍ ആയി ചുരുങ്ങിയിരിക്കുന്നു. വന്‍ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളും തിയേറ്ററുകളും വഖ്ഫ് സ്വത്ത് കൈയ്യേറ്റം ചെയ്തിരിക്കുന്നുവെന്ന് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വഖ്ഫ് സ്വത്തിന്റെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് വഖ്ഫ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതു രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകും, അദ്ദേഹം പറഞ്ഞു.
അന്യാധീനപ്പെട്ടു പോകുന്ന വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കുകയും അതിന്റെ ഫലപ്രദമായ ഉപയോഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വഖ്ഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസകളുടെ മിച്ച സമയങ്ങള്‍ ഐ.ടി രംഗങ്ങളില്‍ ഉപയോഗപ്പെടുത്തണമെന്നും പ്രബോധന രംഗത്തെ ഐ.ടി സാധ്യതകള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖ്ഫ് ഉടമാവകാശവും ഗുണഭോക്താക്കളും എന്ന വിഷയത്തില്‍ സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു. അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, പരീദ് ഹാജി പ്രസംഗിച്ചു.

ജാമിഅ: സമ്മേളനം; പട്ടിക്കാട്-ചുങ്കത്ത് ഇന്ന്(ഞായറാഴ്ച)ഗതാഗതനിയന്ത്രണം

 പട്ടിക്കാട് ജങ്ഷനില്‍ 200 മീറ്റര്‍ ദൂരപരിധിയില്‍ താത്കാലിക കച്ചവടസ്ഥാപനങ്ങള്‍ അനുവദിക്കില്ല
മേലാറ്റൂര്‍: ജാമിഅ: നൂരിയ: വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട്ചുങ്കത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേലാറ്റൂര്‍ ട്രാഫിക്‌ പോലീസ് അറിയിച്ചു.
നിലമ്പൂരി ല്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരുന്ന വാഹനങ്ങള്‍ പട്ടിക്കാട് റെയില്‍വേഗേറ്റിന് സമീപം വലമ്പൂര്‍ റോഡുവഴി തിരിഞ്ഞ് അങ്ങാടിപ്പുറം വഴിയും മേലാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണാര്‍മല മാട് റോഡ് വഴിയും പോകണം. നിലമ്പൂരില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ വണ്ടൂര്‍, മഞ്ചേരി വഴി തിരിഞ്ഞു പോകണം. സമ്മേളനത്തിനായി മേലാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പള്ളിക്കുത്ത് ജി.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടിലും വലമ്പൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മുള്ള്യാകുര്‍ശി പി.ടി.എം.യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലും പാണ്ടിക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റോഡിന്റെ കിഴക്കുവശം ചേര്‍ന്നും പാര്‍ക്ക് ചെയ്യണം.

SYS 60-ാം വാര്‍ഷികം : പന്തല്‍കാല്‍ നാട്ടല്‍ ചടങ്ങ് നാളെ(തിങ്കള്‍) വൈകുന്നേരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

 കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14,15,16 തീയതികളിലായി കാസര്‍കോട് ചെര്‍ക്കള വാദിതൈ് വബയില്‍ വച്ച് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളന ത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പ്രധാന സ്റ്റേജിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് നാളെ (തിങ്കള്‍) വൈകുന്നേരം 5 മണിക്ക് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 
ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, പ്രൊ. കെ.ആലികുട്ടി മുസ്ലിയാര്‍, സമസ്ത ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഗ്രാം കമ്മിറ്റി സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വര്‍ക്കിങ്ങ് കണ്‍വീനര്‍ എം.എ കാസിം മുസ്ലിയാര്‍, സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മദ് അല്‍ അസ്ഹരി, ജില്ലാ സെക്രട്ടറി യു.എം. അബ്ദുള്‍ റഹിമാന്‍ മൗലവി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനൂല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചന്തേര പൂക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പ്രൊഗ്രാം കമ്മിറ്റി

153 പേര്‍ ഇന്ന് സനദ് സ്വീകരിക്കും.. ഇതോടെ കര്‍മപഥലെത്തുന്നത് 5922 ഫൈസിമാര്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരയ്യഃ അറബിയ്യയില്‍ നിന്ന് മൗലവി ഫൈസി ഫാസില്‍ ബിരുദം പൂര്‍ത്തിയാക്കിയ 153 പേര്‍ ഇന്ന് കര്‍മ്മ പഥത്തിലേക്കിറങ്ങും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സനദ്ദാന സമ്മേളനത്തില്‍ ജാമിഅഃ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 5922 ഫൈസിമാരാണ് രാജ്യത്തിനകത്തും പുറത്തുമായി വിവിധ മേഘലകളിലായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ഇസ്ഹാഖ് എന്‍.കെ പുല്ലൂപ്പി ഒന്നാം റാങ്കും മുഹമ്മദ് നൗഫല്‍ ടി, കട്ട്‌ലശ്ശേരി രണ്ടാം റാങ്കും അബ്ദുല്‍ ഖാദര്‍ എം, തനിയംപുറം മൂന്നാം റാും കരസ്ഥമാക്കി.  

അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരും-ഫാറൂഖ് അബ്ദുള്ള

പെരിന്തല്‍മണ്ണ : അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരുമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ്അബ്ദുള്ള പറഞ്ഞു. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും താന്‍ ഉള്‍പ്പെടെയുള്ള കശ്മീര്‍ മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്നും കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ്അബ്ദുള്ള പറഞ്ഞു. പട്ടിക്കാട് ജാമിയ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക സമ്മേളനത്തിൽ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരും കുറ്റവാളികളും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ബഹുമത സാംസ്‌കരിക പൈതൃകം തകരും. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പണത്തിന്റെ ഒഴുക്കാണ്. സിറിയ, പലസ്തീന്‍, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംസമൂഹം പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങള്‍ക്കിടയിലെ ഭിന്നിപ്പാണ് ഇതിന് കാരണം. ഭിന്നിപ്പുകള്‍ മറന്ന് സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി പ്രാര്‍ഥിക്കണം. 

പ്രവാസികള്‍ക്ക് ഗവണ്‍മെന്റ് അര്‍ഹമായ പരിഗണന നല്‍കണം: അബ്ദുറഹ്മാന്‍ എം. പി വെല്ലൂര്

പെരിന്തല്‍മണ്ണ : രാഷ്ട്ര വികസ നത്തിലും പ്രാസ്ഥാനിക പുരോഗതിയിലും മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് ഗവണ്‍മെന്റ് അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറാവണമെന്ന് അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രവാസം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നിതാഖത്തിന്റെയും മറ്റും പേരില്‍ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാനും തിരിച്ചെത്തുന്നവര്‍ക്ക് നിലവാരമുള്ള ജോലി ഉറപ്പു വരുത്താനും അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
ചടങ്ങില്‍ ഒഡേപെക് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. പി. കെ ബഷീര്‍ എം.എല്‍.എ, സി. പി സെയ്തലവി, എസ്.വി മുഹമ്മദലി, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും സ്വാദിഖ് പന്താരങ്ങാടി നന്ദിയും പറഞ്ഞു.

ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിന് ഇസ്‌ലാം മാതൃക: ഡോ. എം. കെ മുനീര്‍

പട്ടിക്കാട് : ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഇസ്‌ലാം മാതൃകയാണെന്ന് സാമൂഹ്യ നീത പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ മുനീര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളോട് ഇസ്‌ലാം അനുഷ്ഠിക്കാനാവശ്യപ്പെടുന്ന മുഴുവന്‍ ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഉതകുന്നതാണെന്നും അമിത ഭോജനത്തെയും വിഭവ ചൂഷണത്തെയും നിശിദ്ധമാക്കുന്ന പ്രവാചക പാഠങ്ങളിലേക്കാണ് ആധുനിക ശാസ്ത്രവും വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. 
ആരോഗ്യം പ്രവാചകീയ പാഠം, ജീവിതശൈലീ രോഗങ്ങള്‍, പരിസ്ഥിതി സംരക്ഷണം: നമുക്ക് ബാധ്യതയുണ്ട് എന്നീ വിഷയങ്ങളില്‍ ഡോ.ഇ. എന്‍ അബ്ദു ലത്തീഫ്, ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, അബ്ദുസ്സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സമാപന പ്രസംഗം നടത്തി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ , മുഹമ്മദ് കുട്ടി, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാമിഅ: സമ്മേളനം; ഫൈസാബാദിൽ ഇന്ന്

ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, പ്രവാസം, നിയമസമീക്ഷ സെഷനുകള്‍


9.30ന് ആരോഗ്യ-പരിസ്ഥിതി സെമിനാര്‍
ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ശഅ്ബാന്‍ കുക്ക് (തുര്‍ക്കി) മുഖ്യതിഥിയാകും. 'ആരോഗ്യം പ്രവാചകീയ പാഠം' എന്ന വിഷയത്തില്‍ ഡോ. ഇ. എന്‍ അബ്ദുല്‍ ലത്തീഫ്, 'ജീവിതശൈലീ രോഗങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, 'പരസ്ഥിതി സംരക്ഷണം: നമുക്കും ബാധ്യതയുണ്ട്' എന്ന വിഷയത്തില്‍ അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍ ക്ലാസെടുക്കും. കുട്ടി അഹ്മദ്കുട്ടി, സി. മമ്മുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. 
2.30ന് പ്രവാസം 
സെഷന്‍ ബഹു: വിദ്യാഭ്യാസ വകുപ്പു മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്‍ മുഖ്യാതിഥിയാകും. എസ്.വി മുഹമ്മദലി 'പുനരധിവാസം: നാം ചെയ്യേണ്ടത്' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, പി.കെ ബഷീര്‍, ഡോ.പുത്തൂര്‍ റഹ്മാന്‍, ഡോ. സി. പി ബാവ ഹാജി, ഇസ്മായീല്‍ കുഞ്ഞി ഹാജി മാന്നാര്‍ എന്നിവര്‍ സംബന്ധിക്കും.
6.30ന് 'നിയമസമീക്ഷ സെഷന്‍ '

ശുഭ്രസാഗരം തീര്‍ത്ത് ജാമിഅഃ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
ഉദ്ഘാന സമ്മേളനം ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത ഉദ്ഘാടനം ചെയ്തു. ശൈഖ് ഹസന്‍ ഈദ് മുഖമ്മസ് മുഖ്യാതിഥിയായിരുന്നു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി, അല്‍-മുനീര്‍ പ്രകാശനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മാണ്‍ മുഹമ്മദലി സാഹിബിനു നല്‍കി നിര്‍വഹിച്ചു. 
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, സയ്യിദ്ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു. കെ. മമ്മദ് ഫൈസി സ്വാഗവും മൂസ ബാസിത് നന്ദിയും പറഞ്ഞു.
............................................................................................................................
ഫൈസാബാദ്: മാനവ മൈത്രി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമുദായിക ഐക്യത്തിലൂടെയും സൗഹാര്‍ദത്തിലൂടെയും മാത്രമേ സമൂഹത്തിന്റെ പുരോഗതി സാധ്യമാവുകയുള്ളൂവെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 51ാം വാര്‍ഷിക 49ാം സനദ് ദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.