Showing posts with label Sargalayam. Show all posts
Showing posts with label Sargalayam. Show all posts

എസ്‌ഐസി സർഗലയം ഒന്നാം ഘട്ടം പൂർത്തിയായി

ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. റിലീഫ് വിംഗ് കൺവീനർ മുഹമ്മദ്‌ കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ടം സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും.

യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ്‌ കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു.

സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി മുഹമ്മദ്‌ ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സിക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡന്റ്നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകർ ആയിരുന്നു.

SKSSF തൃശൂര്‍ ജില്ലാ സര്‍ഗലയം; വടക്കേക്കാട് മേഖല ജേതാക്കള്‍

ആറ്റൂര്‍: ആറ്റൂരില്‍ സമാപിച്ച എസ്. കെ. എസ്. എസ്. എഫ് ജില്ലാ സര്‍ഗലയത്തില്‍ വടക്കേക്കാട് മേഖല ജേതാക്കളായി. തൃശൂര്‍ മേഖല റണ്ണേഴസ് അപ്പ് ട്രോഫി കരസ്ഥമാക്കി. കുന്നംകുളം മേഖലക്കാണ് മൂന്നാം സ്ഥാനം. സലാമ വിഭാഗത്തില്‍ തൃശൂര്‍ മേഖല ഒന്നാം സ്ഥാനവും വടക്കേക്കാട് മേഖല രണ്ടാം സ്ഥാനവും ദേശമംഗലം മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുല്ലിയ്യ വിഭാഗത്തില്‍ ചാമക്കാല ഒന്നാം സ്ഥാനവും വടക്കേക്കാട് രണ്ടാം സ്ഥാനവും വാടാനപ്പിള്ളി മൂന്നാം സ്ഥാനവും നേടി. വിഖായ വിഭാഗത്തില്‍ വടക്കേക്കാട്, ദേശമംഗലം, കുന്നംകുളം മേഖലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാമാക്കി. ഹിദായ വിഭാഗത്തില്‍ ആറ്റൂര്‍, വടക്കേക്കാട്, കുന്നംകുളം മേഖലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു. ആറ്റൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ കെ. എസ് അബ്ദുള്ള ഹാജി ഓവറോള്‍ ട്രോഫി സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അദ്ധ്യക്ഷനായി. കെ. എസ് ഹംസ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി, മുഹ്‌യിദ്ദീന്‍ ആറ്റൂര്‍, ഉമര്‍ മുസ്‌ലിയാര്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മാഈല്‍ കെ. ഇ, സലാം ദേശമംഗലം, ബഷീര്‍ അഹ്മദ് ബുര്‍ഹാനി, അബ്ദുറഹമാന്‍ കുന്നംകുളം, എം. എച്ച് നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur