SMF വയനാട് ജില്ലാ ക്യാമ്പ് ഇന്ന് (07 ഞായര്‍ )

കല്‍പ്പറ്റ : സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ഏകദിന പ്രവര്‍ത്തക ക്യാമ്പ് ഇന്ന് (ഞായര്‍ ) 9 മണിക്ക് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുംമഹല്ല് ഭാരവാഹികള്‍ , ഖത്തീബുമാര്‍ തുടങ്ങി ജില്ലയിലെ 250 ലധികം മഹല്ലുകളില്‍ നിന്ന് 1000 യിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കുന്ന ക്യാമ്പില്‍ മഹല്ലുഭരണം ശാസ്ത്രീയമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുംസംസ്ഥാന ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍ , ഉമര്‍ ഫൈസി മുക്കം എന്നിവര്‍ വിഷയങ്ങളവതരിപ്പിക്കുംടി സി അലി മുസ്‌ലിയാര്‍ , വി മൂസക്കോയ മുസ്‌ലിയാര്‍ , എസ് മുഹമ്മദ് ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , ഇബ്രാഹിം ഫൈസി പേരാല്‍ , പി സി ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.
- Shamsul Ulama Islamic Academy VEngappally