കാസറകോട്
: ഖുര്‍ആന്‍
ആത്മനിര്‍വൃതിയുടെ സാഫല്യം
എന്ന പ്രമേയവുമായി SKSSF
കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി
ഖുര്‍ആന്‍ പാരായണ മല്‍സരം
ജൂലൈ 28 ന്
ഞായറാഴ്ച്ച രാവിലെ 9 മണി
മുതല്‍ വിദ്യാനഗറില്‍ വെച്ച്
നടക്കും. 25 വയസ്സ്
വരെ പ്രായമുള്ള ഓരോ മേഖലയില്‍
നിന്നുമുള്ള 5 വീതം
മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ജില്ലാ തല
മത്സരത്തില്‍ ഒന്നു മുതല്‍
അഞ്ച് വരെ സ്ഥാനം നേടുന്നവര്‍
ജൂലൈ 31 ന്
പെരുന്തല്‍മണ്ണയില്‍ വെച്ച്
നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍
പങ്കെടുക്കും. ജില്ലാ
തല മത്സരത്തില്‍ പങ്കെടുക്കുന്ന
മത്സരാര്‍ത്ഥികളുടെ പേരും
ഫോണ്‍ നമ്പറും ജൂലൈ 23
ന് മുമ്പ്
മേഖലാ കമ്മിറ്റികള്‍ രേഖാമൂലം
വിദ്യാനഗറിലുള്ള ജില്ലാ
ഓഫീസില്‍ എത്തിക്കണമെന്ന്
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന, ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee