കോഴിക്കോട്
: 'ഖുര്‍ആന്‍
ആത്മനിര്‍വൃതിയുടെ സാഫല്യം'
എന്ന പ്രമേയവുമായി
SKSSF സംസ്ഥാന
വ്യാപകമായി ആചരിക്കുന്ന
റമളാന്‍ കാമ്പയിന്റെ ഭാഗമായി
നടക്കുന്ന സംസ്ഥാന തല ഖുര്‍ആന്‍
വിജ്ഞാന പരീക്ഷയില്‍ 3,000
കേന്ദ്രങ്ങളിലായി
45,000 പ്രതിനിധികള്‍
പങ്കെടുക്കും. ആഗസ്റ്റ്
4 (ഞായര്‍)
ഉച്ചക്ക് 2
മണിക്ക്
ആരംഭിക്കുന്ന പരീക്ഷക്ക്
ശാഖാ സെക്രട്ടറിമാരും,
തെരഞ്ഞെടുക്കപ്പെട്ട
കോഡിനേറ്റര്‍മാരും നേതൃത്വം
നല്‍കും. ഖുര്‍ആനിലെ
അവസാനത്തെ 10 സൂറത്തുകള്‍
കേന്ദ്രീകരിച്ചാണ് മത്സരം
നടക്കുക. കൂടുതല്‍
വിവരങ്ങള്‍ക്ക്
www.sargalayam2013.blogspot.com എന്ന
വെബ്‌സൈറ്റിലോ, 04952700177,
9847886618, 9744041989 എന്ന
നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
യോഗത്തില്‍
ആശിഖ് കുഴിപ്പുറം അധ്യക്ഷത
വഹിച്ചു. പ്രൊഫ.
അബ്ദുല്‍ മജീദ്
കൊടക്കാട്, അഹമ്മദ്
ഫൈസി കക്കാട്, അലി
ഹുസൈന്‍ വാഫി എന്നിവര്‍
സംസാരിച്ചു.
- SKSSF STATE COMMITTEE