കാസറകോട്
: SKSSF സംസ്ഥാന
വ്യാപകമായി റമളാനോടു കൂടി
സംസ്ഥാന - ജില്ല
- മേഖല -
ക്ലസ്റ്റര്‍
- ശാഖ
തലങ്ങളില്‍ നടക്കുന്ന എല്ലാ
യോഗങ്ങളും പൊതു പരിപാടികളും
വിര്‍ദുല്‍ ഇഹ്‌സാന്‍ എന്ന
ആത്മീയ മജ്‌ലിസോടു കൂടി
സമാപിക്കും. പ്രസ്തുത
പരിപാടിയുടെ ജില്ലാ തല ഉല്‍ഘാടനം
ജൂലൈ 20 ന്
ശനിയാഴ്ച്ച രാവിലെ 10.30
ന് കളനാട്
വെച്ച് പാണക്കാട് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങളെ കൊണ്ട്
നിര്‍വഹിപ്പിക്കാന്‍ SKSSF
കാസറകോട്
ജില്ലാ സെക്രട്ടറിയേറ്റ്
യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി അധ്യക്ഷത
വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഇബ്രാഹിം
ഫൈസി ജെഡിയാര്‍ , ഹാഷിം
ദാരിമി ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹമീദ് ഫൈസി
കൊല്ലമ്പാടി, ഹാരിസ്ദാരിമി
ബെദിര, സി.പി.മൊയ്തു
മൗലവി ചെര്‍ക്കള, മുനീര്‍
ഫൈസി ഇടിയടുക്ക, മുഹമ്മദലി
മൗലവി പടന്ന, യൂനുസ്
ഹസനി, സലാം
ഫൈസി പേരാല്‍ , റഷീദ്
ഫൈസി ആറങ്ങാടി, യൂസുഫ്
വെടിക്കുന്ന്,
സിദ്ദീഖ്‌ബെളിഞ്ചം,
മഹ്മൂദ് ദേളി,
യൂസുഫ് ആമത്തല,
ഹാരിസ് ഹസനി
മെട്ടമ്മല്‍ , ഫാറൂഖ്
കൊല്ലമ്പാടി തുടങ്ങിയവര്‍
സംബന്ധിച്ചു.
Related post : വിര്‍ദുല്‍ ഇഹ്‌സാന്‍ വ്യാപിപ്പിക്കുക : ഹൈദരലി ശിഹാബ്തങ്ങള്‍
- Secretary, SKSSF Kasaragod Distict Committee