SKSSF ബദിയടുക്ക മേഖല സംഘടിപ്പിക്കുന്ന തശ്ദീദ് ക്യാമ്പ് 14 ന് ബദിയടുക്കയില്‍

ബദിയടുക്ക : കരുത്തുറ്റ കരങ്ങളില്‍ ഭദ്രമാണ് ഈ സംഘ ശക്തി എന്ന പ്രമേയവുമായി SKSSF ബദിയടുക്ക മേഖലാകമ്മിറ്റി സംഘടിപ്പിക്കുന്ന തശ്ദീദ് ശില്‍പശാല 14 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 മുതല്‍ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ സംഘടിപ്പിക്കാന്‍ മേഖല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മേഖല പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. ആലിക്കുഞ്ഞി ദാരിമി, ജലാലുദ്ദീന്‍ ദാരിമി, റസാഖ് അര്‍ഷദി കുമ്പടാജ, അബ്ദുല്ല ഫൈസി കുഞ്ചാര്‍ , അസീസ് പാടിലടുക്ക, മുസ്തഫ ഫൈസി തുപ്പക്കല്‍ , സിദ്ദീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee