കാഞ്ഞങ്ങാട്
: ധനസമ്പാദനവും
വിനിയോഗവും ധര്‍മ്മത്തിലധിഷ്ഠിതമായിരിക്കണം.
കൊടുക്കല്‍
വാങ്ങലുകളില്‍ മിതത്വം
പാലിക്കണം. ലുബ്ധതയും
അമിതവ്യയും വന്നു ചേരരുത്.
സാമ്പത്തിക
ചൂഷണങ്ങളുടെ കാലത്ത്
ധര്‍മ്മത്തിന്റെ നിര്‍വചനം
അര്‍ത്ഥപൂര്‍ണമാക്കണമെന്ന്
പാണക്കാട് ഹമീദലി ശിഹാബ്
തങ്ങള്‍ . കാഞ്ഞങ്ങാട്
അതിഞ്ഞാല്‍ ടി.കെ.എം
ബാവ മുസ്ലിയാര്‍ നഗറില്‍
ഹുദവീസ് അസോസിയേഷന്‍ ഫോര്‍
ഡിവോട്ടഡ് ആക്ടിവിറ്റീസ്
(ഹാദിയ)
'റമളാന്‍
വിശുദ്ധിയുടെ വിളിയാളം'
എന്ന പ്രമേയത്തില്‍
സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ആന്ധ്രാപ്രദേശ്
പുങ്കനൂര്‍ മന്ഹജുല്‍ ഹുദാ
അക്കാദമി പ്രിന്‍സിപ്പാള്‍
ശറഫുദ്ധീന്‍ ഹുദവി ആനമാങ്ങാട്
അധ്യക്ഷത വഹിച്ചു. സി.
മുഹമ്മദ്
കുഞ്ഞി സ്വാഗതം പറഞ്ഞു.
അബൂദാബി
ബ്രിട്ടീഷ് സ്‌കൂള്‍ അധാപകന്‍
സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്
പ്രഭാഷണം നടത്തി. പാണക്കാട്
ഹമീദലി ശിഹാബ് തങ്ങള്‍
സിംസാറുല്‍ ഹഖ് ഹുദവിയുടെ
'സ്രഷ്ടാവിനെ
അറിയുക' എന്ന
പ്രഭാഷണത്തിന്റെ സിഡി എം
ഹമീദ് ഹാജിക്കും, 'പ്രവാചകനെ
അറിയുക' എന്ന
പ്രഭാഷണത്തിന്റെ സിഡി സോളാര്‍
കുഞ്ഞഹമ്മദ് ഹാജിക്കും നല്‍കി
പ്രകാശനം ചെയ്തു. മൊയ്തു
മൗലവി, ബഷീര്‍
വെള്ളിക്കോത്ത്, പി
മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍
, സി.
ഇബ്രാഹിം ഹാജി,
എം ഹമീദ് ഹാജി,
ഉസ്മാന്‍ ഫൈസി,
കബീര്‍ ഫൈസി,
അഷ്‌റഫ്
മിസ്ബാഹി, കെ
യു ദാവൂദ് ചിത്താരി,
എഞ്ചീനിയര്‍
മുഹമ്മദ് കുഞ്ഞി, എംകെ
മൊയ്തീന്‍ കുഞ്ഞി, മുബാറക്
ഹസൈനാര്‍ ഹാജി, ശാഫി
ഹാജി ബേക്കല്‍ , സോളാര്‍
കുഞ്ഞഹമ്മദ് ഹാജി, സയ്യിദ്
ബുര്‍ഹാന്‍ ഹുദവി ഇര്‍ശാദി,
ശുഹൈബ് ഹുദവി
ഇര്‍ശാദി ബല്ലാകടപ്പുറം,
അബ്ദുല്‍
റഹാമാന്‍ ഹുദവി ഇര്‍ശാദി
തൊട്ടി, ശഫീഅ്
ദാരിമി മാണിക്കോത്ത്,
ഉമര്‍ തൊട്ടിയില്‍,
ജാബിര്‍ ഹുദവി
ഇര്‍ശാദി ചാനടുക്കം എന്നിവര്‍
സംബന്ധിച്ചു.
- MANSOOR HUDAVI KALANAD / mic ksd