പാവപെട്ട മദ്രസ്സ അദ്ധ്യാപകരെ സഹായിക്കാന്‍ റിലീഫ്‌ പ്രവര്‍ത്തനവുമായി SKIC യാമ്പു സെന്‍ട്രല്‍കമ്മിറ്റി രംഗത്ത്

യാമ്പു : സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ യാമ്പു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവപെട്ട മദ്രസ്സ അദ്ധ്യാപകരുടെ സാമ്പത്തിക പുരോഗതി ഉദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച റിലീഫ്‌ പ്രവര്‍ത്തനം ഈ റമദാനിലും നടത്തുവാനും, സ്വലാത്ത്‌ ദുആ മജ്‌ലിസ്‌, ഉംറ സിയാറ തുടരുവാനും, മെമ്പര്‍ഷിപ്പ്‌ വിതരണം റമദാന്‍ ശേഷം സജീവമാക്കുവാനും പ്രവര്‍ത്തക യോഗം തീരുമാനിച്ചു. വി. കുഞ്ഞാപ്പുഹാജി ക്ലാരി അദ്ധ്യക്ഷതവഹിച്ചു. അബ്ദുള്‍റഹീം ഉസ്താദ്‌ കരുവന്‍തിരുത്തി, സി. കെ.എം. ഫൈസി കരിപ്പൂര്‍ , മുസ്തഫമൊറയൂര്‍ , അബൂക്കര്‍ പെരിന്താറ്റിരി, സൈദലവിദാരിമി ചുഴലി, ഷാഫികണ്ണൂര്‍ , ഹസന്‍കുറ്റിപ്പുറം, സുബൈര്‍മന്നാനി, അബ്ദുല്‍ റസാഖ്‌ മാന്നാര്‍ , ശംസുദ്ധീന്‍ പെരുമുഖം എന്നിവര്‍ പങ്കെടുത്തയോഗത്തില്‍ അഹമദ് കബീര്‍ കുന്നുംപുറം സ്വാഗതവും നന്ദിയും പറഞ്ഞു.
- AhamedKabeer Chanaripotta