ദോഹ റാഫ് കെ സി സി ഇഫ്ത്താര്‍ സംഘടിപ്പിച്ചു

ദോഹ : ശൈഖ് ഥാനി ബിന്‍ അബ്ദുല്ലാഹ് ഫൌണ്ടേഷന്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ സര്‍വ്വീസ് (റാഫ്) കേരള കള്‍ചറല്‍ സെന്‍റര്‍ - കെ സി സി യുമായി സഹകരിച്ച് ഇന്ത്യന്‍ കമ്യൂണിറ്റിക്ക് വേണ്ടി നടത്തപ്പെട്ട ഈ വര്‍ഷത്തെ ഇഫ്ഥാര്‍ സംഗമം 12 വെള്ളിയാഴ്ച അല്‍ അറബ് ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ടു. വൈകുന്നേരം 5.30 ഓടെ ട്രാഫിക് ബോധനവല്‍കരണത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മിനിസ്ട്രി ഓഫ് ഇന്‍റീരിയിര്‍ - ട്രാഫിക് ഡിപ്പാര്‍ട്മെന്‍റിലെ പബ്ലിക് അവൈര്‍നസ് ഓഫീസര്‍ ലഫ്റ്റനന്‍റ് അബ്ദുല്‍ വഹിദ് അല്‍ അന്‍സിയാണ് ബോധവല്‍കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് റാഫ് സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമും നടന്നു. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി 3000 ലധികം പേര്‍ ഇഫ്ഥാര്‍ സംഗമത്തില്‍ പങ്കെടുത്തുമഗ്‍രിബ് നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങില്‍ ഫൈസല്‍ ഹുദവി പട്ടാമ്പി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് റാഫ് എക്സിക്യൂട്ടീവ് മാനേജര്‍ ഡോക്ടര്‍ മുഹമ്മദ് സ്വലാഹ് ഇബ്റാഹീം, ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ ശശികുമാര്‍ , കേരള കള്‍ചറല്‍ സെന്‍റര്‍ ചെയര്‍മാന്‍ അബൂബക്കര്‍ അല്‍ഖാസിമി തുടങ്ങിയവര്‍ സംസാരിച്ചു. ഇശാനിസ്കാരവും തറാവീഹ് നിസ്കാരവും സദസ്സില്‍ വെച്ച് നടത്തപ്പെടുകയുണ്ടായി. തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ കെ സി സി ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി സ്വാഗതം പറഞ്ഞു. പ്രമുഖ പണ്ഢിതനും സമസ്ത കേരള ജംഇയതുല്‍ ഉലമാ സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മംഗലാപുരം ഖാസി ഥാഖാ അഹ്‍മദ് മുസ്‍ലിയാരുടെ ആശംസ പ്രസംഗത്തിന് ശേഷം പ്രമുഖ പണ്ഢിതനും വാഗ്മിയുമായ അല്‍ഹാഫിള് അഹ്‍മദ് കബീര്‍ ബാഖവി - കാഞ്ഞാര്‍ ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രാത്രി 11.30 ഓടെ അവസാനിച്ച പരിപാടികള്‍ക്ക് കെ സി സി ട്രഷറര്‍ നാസര്‍ ഹാജി നന്ദി പറഞ്ഞു.
- KCC QATAR