SKSSF കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം; നളെ (ചൊവ്വ) സമസ്ത പ്രസിഡണ്ട് ഉല്‍ഘാടനം ചെയ്യും

കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന റമളാന്‍ പ്രഭാഷണം നാളെ (ചൊവ്വ) മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം ചൊവ്വാഴ്ച്ച പ്രളയം, മാരകരോഗം - പരിഹാരം പ്രവാചകചര്യ, ബുധനാഴ്ച്ച സ്വര്‍ഗ്ഗം നേടാന്‍ നിറ കണ്ണുകളോടെ റബ്ബിലേക്ക് എന്ന വിഷയവും വ്യാഴാഴ്ച്ച കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്സ്ഡ്‌കോള്‍ + ഇന്റര്‍നെറ്റ് = ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും. കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രഭാഷണം രാവിലെ 9 മണിക്ക് ആരംഭിക്കും. പരിപാടിയുടെ മുന്നോടിയായി 30 ന് രാവിലെ 8 മണിക്ക് മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മുസ്ലിയാരുടെ മഖാം സിയാറത്തിന്ന് മംഗലാപുരം - കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. രാവിലെ 9 മണിക്ക് പ്രഭാഷണ നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് റമളാന്‍ പ്രഭാഷണം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കരകോയക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നേടിയ പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് സമസ്ത പ്രസിഡണ്ടും ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡ് നല്‍കും. പരിപാടിയില്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും പണ്ഡിതന്‍മാരും നേതാക്കളും ഉമറാക്കളും സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee