കാസറകോട് ജില്ലാ SKSSF റമളാന്‍ കാമ്പയിന്‍ തുടങ്ങി

കാസറകോട് : ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ജില്ലാതല ഉല്‍ഘാടനം നീലേശ്വരം മേഖലയിലെ കോട്ടപ്പുറത്ത് വെച്ച് കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തില്‍ റമളാന്‍ പ്രഭാഷണവും ഖുര്‍ആന്‍ പാരായണ മല്‍സരവും മേഖല-ക്ലസ്റ്റര്‍-ശാഖ തലത്തില്‍ റിലീഫ് പ്രവര്‍ത്തനമടക്കം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഖാദര്‍ നദവി മാണിമൂല പ്രമേയ പ്രഭാഷണം നടത്തി. റഷീദ് ഫൈസി ആറങ്ങാടി, .എം കുട്ടി ഹാജി, യൂനുസ് അല്‍ ഹസനി, കെ.പി കമാല്‍ , മുഹമ്മദലി മൗലവി പടന്ന, ഫൈസല്‍ പേരോല്‍ , .കെ മുസ്തഫ, ഹാഫിള് മൗയ്തീന്‍ കുഞ്ഞി ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee