കുവൈത്ത് കേരള സുന്നി കൗണ്‍സിൽ തസ്കിയത്ത് ക്യാമ്പും ഇഫ്താറും സംഘടിപ്പിക്കുന്നു

കുവൈത്ത് : കുവൈത്ത്‌ കേരള സുന്നി മുസ്ലിം കൗണ്‍സിൽ റമദാൻ കാംമ്പയിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇഫ്താർ സംഗമം ജൂലൈ 24 നു (റമദാൻ 15) ബുധനാഴ്ച സിറ്റി മസ്ജിദുൽ കബീര്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. സുന്നി കൗണ്‍സിൽ റമദാൻ തസ്കിയത് ക്യാമ്പ് ജൂലൈ 18 നു (റമദാൻ 9) വ്യാഴാഴ്ച ഫഹാഹീൽ മസ്ജിദുൽ ദബ്ബുസിലും ജൂലൈ 25 നു (റമദാൻ 16) വ്യാഴാഴ്ച സിറ്റി മസ്ജിദ് അസ്സഹാബയിലും സംഘടിപ്പിക്കും. തറാവീഹു നിസ്കാരത്തിനു ശേഷം ആരംഭിക്കുന്ന മജ്ലിസിൽ വിജ്ഞാന സദസ്സ്, ആത്മീയ ശിക്ഷണം, സ്വലാത്തുൽ തസ്ബീഹ് തുടങ്ങിയ വിവിധ സെഷനുകളിൽ പ്രമുഖ പണ്ഡിതർ നേത്രത്വം നൽകും.
- KKSMC Media