കുവൈത്ത്
: കുവൈത്ത്
ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ
ഗ്രാൻറ് മസ്ജിദ് ബോർഡുമായി
സഹകരിച്ച് കുവൈത്ത് കേരള
സുന്നി മുസ്ലിം കൗണ്‍സിൽ
റമദാൻ കാമ്പയിനോടനുബന്ധിച്ച്
മസ്ജിദുൽ കബീര്‍ ഓഡിറ്റൊരിയത്തിൽ
സംഘടിപ്പിച്ച മെഗാ ഇഫ്താർ
മീറ്റ് സുന്നി കൗണ്‍സിൽ
ചെയർമാൻ സയ്യിദ് നാസർ മഷ്ഹൂർ
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫിമ പ്രസിടണ്ട്
എഞ്ചിനീയർ മുഖ്താര്‍ മാറൂഫ്
മുഖ്യാഥിതിയായിരുന്നു.
ശൈഖ് അബ്ദുൽ
സലാം മുസ്ലിയാർ അദ്ധ്യക്ഷത
വഹിച്ചു. സയ്യിദ്
ഗാലിബ് മഷ്ഹൂർ തങ്ങള്‍ ,
ഹംസ ബാഖവി
എന്നിവര്‍ ക്ലാസെടുത്തു.
ആബിദ് അൽഖാസിമി,
ഇസ്മായിൽ
ബെവിഞ്ച, ഇസ്മായിൽ
ഹുദവി, ഉസ്മാൻ
ദാരിമി (ഇസ്ലാമിക്
സെന്റർ ), ബഷീര്‍
ബാത്ത (കെ.എം.സി.സി),
നസീര്‍ ഖാൻ,
ശംസുദ്ധീൻ
മൗലവി സംബന്ധിച്ചു.
സയ്യിദ് ഗാലിബ്
മഷ്ഹൂർ പ്രാർഥനക്ക് നേത്രത്വം
നല്കി.
- KKSMC Media
- KKSMC Media