ജിദ്ദ
: കേരള
മുസ്‌ലിംകള്‍ക്ക് ദിശാബോധം
നല്‍കിയത് സമസ്ത യാണെന്നും
പതിനായിരത്തോളം മദ്‌റസകളും
നൂറുക്കണക്കിന് അറബിക്കോളേജുകളും
ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും
നടത്തുന്ന സമസ്ത വിദ്യാഭ്യാസ
രംഗത്ത് വന്‍ വിപ്ലവമാണ്
നടത്തിക്കൊണ്ടിരിക്കുന്നതെന്നും
ഗവണ്‍മെന്റില്‍ നിന്നോ ഇതര
സാമ്പത്തിക എജന്‍സികളില്‍
നിന്നോ യാതൊരു വിധ സഹായവും
പറ്റാതെയാണ് ഇത്ര ബൃഹത്തായ
വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്
സമസ്ത നേതൃത്വം
നല്‍കിക്കെണ്ടിരിക്കുന്നതെന്നും
അതു കൊണ്ടുതന്നെ കേരളീയ സമൂഹം
സമസ്തയോട് കടപ്പെട്ടിരിക്കുന്നുവെന്നും
SKSSF സംസ്ഥാന
പ്രസിഡണ്ട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദാ
എസ്.വൈ.എസ്
സെന്‍ട്രല്‍ കമ്മറ്റി
സംഘടിപ്പിച്ച പ്രവര്‍ത്തക
സംഗമത്തില്‍ 'സമസ്ത
നടത്തിയ നവോന്ഥാനം' എന്ന
സെമിനാറില്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ധേഹം. സയ്യിദ്
ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍
അദ്ധ്യക്ഷത വഹിച്ചു.
കെ.എം.സി.സി
സഊദി നേഷണല്‍ കമ്മിറ്റി
പ്രസിഡണ്ട് കെ.പി
മുഹമ്മദ്, ഗഫൂര്‍
ദാരിമി മുണ്ടക്കുളം,
നജ്മുദ്ദീന്‍
ഹുദവി, ജാഫര്‍
വാഫി, മുസ്തഫ
ഹുദവി ,അബൂബക്കര്‍
അരിമ്പ്ര, കരീം
ഫൈസി കീഴാറ്റൂര്‍ , അല്‍
റയാന്‍ പോളിക്ലിനിക് മാനേജര്‍
ശുഹൈബ്, സി.കെ
ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
അബൂബക്കര്‍
ദാരിമി ആലംമ്പാടി സ്വാഗതവും
നൗഷാദ് അന്‍വരി നന്ദിയും
പറഞ്ഞു.
- noushad anwari