ജുമുഅ സമയത്തെ പരീക്ഷ സമയം പുന: ക്രമീകരിച്ചു. കാമ്പസ് വിംഗ് ഇടപെടലുകള്‍ ഫലം കണ്ടു

കോഴിക്കോട് : പതിനഞ്ച് വര്‍ഷത്തോളമായി വെള്ളിയാഴ്ച ദിവസം ജുമുഅ സമയത്ത് കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ കീഴില്‍ നടന്നിരുന്ന ഐ.ടി.ഐ പരീക്ഷ സമയം പുന:ക്രമീകരിച്ചു. ഇത് വരെ വെള്ളിയാഴ്ച ഒരു മണിക്ക് നടന്നിരുന്ന സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ ഇനി മുതല്‍ 2 മണിക്കാണ് ആരംഭിക്കുക. പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ 1.30 ക്ക് ആരംഭിക്കുന്ന വിധത്തിലും ക്രമീകരിച്ചിട്ടുണ്ട്. മുമ്പ് രാവിലെ 9.30 ന് ആരംഭിച്ച് 12.30 ന് അവസാനിക്കുകയും വീണ്ടും 1 മണിക്ക് തുടങ്ങുകയും ചെയ്തിരുന്ന പരീക്ഷയുടെ സമയം ആണ് പുന:ക്രമീകരിച്ചത്. SKSSF കാമ്പസ് വിംഗ് ഈ ആവശ്യമുന്നയിച്ച് നിരന്തരമായ ഇടപെടലുകളും, പരീക്ഷ ദിവസം സെന്ററിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും, ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം നല്‍കിയ കേന്ദ്ര തൊഴില്‍ വകുപ്പിന് കാംപസ് വിംഗ് നന്ദി രേഖപ്പെടുത്തി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമര രംഗത്ത് സംഘടനയോട് സഹകരിച്ച നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് യോഗം പ്രത്യേകം നന്ദി അറിയിച്ചു.
- SKSSF STATE COMMITTEE