വിര്‍ദുല്‍ ഇഹ്‌സാന്‍ വ്യാപിപ്പിക്കുക : ഹൈദരലി ശിഹാബ്തങ്ങള്‍

കോഴിക്കോട് : SKSSF ന്റെ സംസ്ഥാന ഘടകം മുതല്‍ ശാഖാതലം വരെ ആരംഭിച്ച വിര്‍ദുല്‍ ഇഹ്‌സാന്‍ ; സംഘടനാ യോഗങ്ങളുടെ അവസാനത്തില്‍ നിത്യമാക്കേണ്ടതും വ്യാപിപ്പിക്കേണ്ടതുമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. SKSSF റമളാന്‍ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ആത്മ സംസ്‌കരണത്തിന്നും പ്രവര്‍ത്തനവിജയത്തിന്നും ഇത്തരം സല്‍ക്കര്‍മ്മങ്ങള്‍ പ്രയോജനപ്രദമാണെന്ന് തങ്ങള്‍ പറഞ്ഞുസംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. വിര്‍ദുല്‍ ഇഹ്‌സാനിന്ന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ആരിഫ് തങ്ങള്‍ , സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ , ഓണംപിള്ളി മുഹമ്മദ് ഫൈസി, ശിഹാബുദ്ദീന്‍ ദാരിമി കരിപ്പൂര്‍ , സിറാജ് ഫൈസി മാറാട് തുടങ്ങിയവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE